Wednesday September 26th, 2018 - 8:45:pm
topbanner

സിപിഎം ഘോഷയാത്രയില്‍ തിടമ്പ് നൃത്തം അവതരിപ്പിച്ചതില്‍ പ്രതിഷേധം

NewsDesk
സിപിഎം ഘോഷയാത്രയില്‍ തിടമ്പ് നൃത്തം അവതരിപ്പിച്ചതില്‍ പ്രതിഷേധം

കണ്ണൂര്‍: ചട്ടമ്പിസ്വാമി ജയന്തി ഘോഷത്തിന്റെ ഭാഗമായി സിപിഎം ബക്കളത്ത് നടത്തി ഘോഷയാത്രയില്‍ തിടമ്പ് നൃത്തം അവതരിപ്പിച്ചതില്‍ പ്രതിഷേധം. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി വിശാസപ്രകാരമുള്ള അനുഷ്ാനമായി മാത്രം നടത്തിവരുന്ന തിടമ്പു നൃത്തം തെരുവില്‍ അവതരിപ്പിച്ചതിനെതിരെ ജില്ലാ തിടമ്പു നൃത്തവേദിയാണ് രംഗത്തെത്തി.

ടിടികെ ദേവസ്വവും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. നിയമ വിദഗ്ധരുമായാലോചിച്ചു പഴുതുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഹിന്ദുക്കളെ അവഹേളിക്കുന്ന തരത്തിലാണ് ഇവിടെ കാട്ടിക്കൂട്ടിയതെന്നും ടിടികെ ദേവസ്വം പ്രസിഡന്റ് ഹരിജയന്തന്‍ നമ്പൂതിരി പറഞ്ഞു

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുള്ള ശ്രീകൃഷ്ണന്റെയും ബലരാമന്റെയും തിടമ്പുനൃത്തത്തിന്റെ മാതൃകയിലായിരുന്നു ഘോഷയാത്രയിലെ നൃത്തം. ആചാരപ്രകാരം ശരീരത്തില്‍ ധരിക്കുന്ന ഉത്തരീയവും തറ്റും വികൃതമായി ധരിച്ചും തിടമ്പും താളവും തെറ്റായി ചെയ്തും വിശ്വാസികളുടെ അനുഷ്ാനത്തെ വേദനിപ്പിച്ചതു ദുഖകരമാണെന്നാണു തിടമ്പുകലാകാരന്‍മാരുടെ സംഘടനയായ തിടമ്പുനൃത്തവേദിയുടെ പരാതി. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പങ്കെടുത്ത ഘോഷയാത്രയിലായിരുന്നു നൃത്തം അരങ്ങേറിയത്. അതേസമയം നടന്നത് ഒരു കല മാത്രമാണെന്നും അത് വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും ജയരാജന്‍ പറഞ്ഞു.

തൃച്ചംബരം കൃഷ്ണ ബാലരാമന്മാരുടെ പ്രതിരൂപം ഉൾകൊള്ളിച്ച് സി.പി.എമ്മിന്റെ ഘോഷയാത്ര

English summary
cpm sreekrishna jayanthi ghoshayathra thrichambaram thidambu nrutham
topbanner

More News from this section

Subscribe by Email