Thursday October 18th, 2018 - 5:16:pm
topbanner
Breaking News

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; വരാപ്പുഴ എസ്.ഐ ദീപക്ക് പ്രതിയായേക്കും, റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി

Jikku Joseph
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; വരാപ്പുഴ എസ്.ഐ ദീപക്ക് പ്രതിയായേക്കും, റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്.ഐ ദീപക്ക് പ്രതിയായേക്കും. നാല് പോലീസ്‌കാര്‍ക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. ഐ.ജി എസ്.ശ്രീജിത്ത് വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തി മൊഴിയെടുത്തു. നിലവില്‍ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ശ്രീജിത്തിന്റെ വീട്ടിലെത്തി അമ്മയുടേയും ഭാര്യയുടേയും മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ഇതിനിടെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരുന്നു. മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്‍ ശരത് പറഞ്ഞു. അക്രമം നടക്കുമ്പോള്‍ പരമേശ്വരന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. മൊഴിമാറ്റിയത് സി.പി.എം ഏരിയകമ്മിറ്റി അംഗം കൂട്ടികൊണ്ടുപോയതിന് ശേഷമെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വരാപ്പുഴയില്‍ വീട് കയറി ആക്രമിച്ചതിന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായി പോലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് തിങ്കളാഴ്ചയാണ് മരിച്ചത്. പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് ക്രൂരമര്‍ദ്ദനം ഏറ്റതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡി മര്‍ദ്ദനമെന്ന ബന്ധുക്കളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സയിലായിരുന്ന ശ്രീജിത്ത് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീജിത്ത് ഉള്‍പ്പെടെ പതിനഞ്ചോളം വരുന്ന അക്രമികള്‍ വാസുദേവനെ വീട്ടില്‍ കയറി ആക്രമിച്ചുവെന്നാണ് കേസ്. ഇതില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയതോടെയാണ് ശ്രീജിത്ത് അടക്കമുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ ആരോഗ്യനില വഷളായ ശ്രീജിത്തിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ മരണം സംഭവിക്കുകയും ചെയ്തു.

English summary
sreejith custodial death verapuzha si deepak may be accused
topbanner

More News from this section

Subscribe by Email