Sunday August 19th, 2018 - 12:15:am
topbanner

ശ്രീജിത്തിന്റെ അനുജനെ കൊലപ്പെടുത്തിയത് പൊലീസ്; വെളിപ്പെടുത്തലുമായി ജസ്റ്റിസ് നാരായണക്കുറിപ്പ്

rajani v
ശ്രീജിത്തിന്റെ അനുജനെ കൊലപ്പെടുത്തിയത് പൊലീസ്; വെളിപ്പെടുത്തലുമായി ജസ്റ്റിസ് നാരായണക്കുറിപ്പ്

ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പോലീസ് കപ്ലെയിന്റ് അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പ്. തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല.

ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കസ്റ്റഡി മരണം മറച്ചുവെയ്ക്കാന്‍ പോലീസ് കള്ളത്തെളിവ് ഉണ്ടാക്കി. അന്നു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നാരായണക്കുറിപ്പ് വ്യക്തമാക്കി.

സിബിഐ അന്വേഷണമോ പൊലീസുകാര്‍ക്കെതിരായ നടപടിയോ ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചാല്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും തയ്യാറാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിയിച്ചു.

ശ്രീജിത്തിന്റെ ആവശ്യം നേരത്തെ സി.ബി.ഐ തള്ളിയിരുന്നു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു

 

English summary
sreejith strike reveal truth justice narayanakuruppu
topbanner

More News from this section

Subscribe by Email