Wednesday October 24th, 2018 - 9:02:am
topbanner
Breaking News

സിബിഐ അന്വേഷണം: ശ്രീജിത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

rajani v
സിബിഐ അന്വേഷണം: ശ്രീജിത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അനുജന്റെ ഘാതകരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും.774 ദിവസനമായി സെക്രട്ടേറിയറ്റിനു ശ്രീജിത്ത് സമരം നടത്തുകയാണ്.

ഈ സാഹചര്യത്തിലാണ് ഇന്നത്തെ വിധി നിര്‍ണ്ണായകമാകുന്നത്. അനുകൂല വിധി വന്നാല്‍ ശ്രീജിത്ത് സമരം അവസാനിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.നിലവില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കു എതിരെ നടപടി സ്റ്റേ ചെയ്തു ഹൈക്കോടതി ഉത്തരവിട്ടുണ്ട്.

ഈ സ്റ്റേ നീക്കം ചെയുകയും പൊലീസുകാര്‍ക്കതിരെ സിബിഐ അന്വേഷണത്തിനു ഉത്തരവ് നല്‍കുകയും വേണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം.ശ്രീജിവിന്റെ മരണം പൊലീസ് നടത്തിയ കൊലപാതകമാണെന്നും പൊലീസ് കംപ്ലൈയിന്റ് അഥോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു.

English summary
sreejith strike highcourt appeal today
topbanner

More News from this section

Subscribe by Email