Thursday October 18th, 2018 - 8:15:pm
topbanner
Breaking News

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

rajani v
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: വാരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കടോതി ഫയലില്‍ സ്വീകരിച്ചു.

കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ ആരോപിച്ചു. ശ്രീജിത്തിന് മര്‍ദനമേറ്റത് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

 

 

Read more topics: sreejith death, highcourt, appeal
English summary
sreejith death highcourt appeal
topbanner

More News from this section

Subscribe by Email