Wednesday December 19th, 2018 - 7:02:am
topbanner

വരാപ്പുഴ കസ്റ്റഡി മരണം; പോലീസ് വ്യാജരേഖ ചമച്ചതായി റിപ്പോര്‍ട്ട്, മൊഴി നിഷേധിച്ച് വിനീഷ്

Jikku Joseph
വരാപ്പുഴ കസ്റ്റഡി മരണം; പോലീസ് വ്യാജരേഖ ചമച്ചതായി റിപ്പോര്‍ട്ട്, മൊഴി നിഷേധിച്ച് വിനീഷ്

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസിനെ പ്രതിരോധത്തിലാഴ്ത്തി പുതിയ വെളിപ്പെടുത്തല്‍. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ ശേഷമാണ് പരാതിക്കാരന്റെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയതെന്നും രണ്ടാമത്തെ മൊഴി വ്യാജമാണെന്നും പരാതിക്കാരന്‍ വിനീഷിന്റെ വെളിപ്പെടുത്തല്‍.

താന്‍ സ്റ്റേഷനില്‍ ശ്രീജിത്തിനെ കണ്ടിട്ടില്ലെന്നും പോലീസ് പറയുന്ന തരത്തില്‍ മൊഴി നല്‍കിയിട്ടില്ലെന്നും വിനീഷ് പറഞ്ഞു. ആത്മഹത്യ ചെയ്ത വാസുദേവന്റെ മകനാണ് വിനീഷ്. ആദ്യം നല്‍കിയ മൊഴിയിലും രണ്ടാമത്തെ മൊഴിയിലും ശ്രീജിത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ആദ്യം ആറു പേരുടെ പേരാണ് പോലീസിനു നല്‍കിയത്. ശ്രീജിത്ത് അക്രമി സംഘത്തില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും വീനീഷ് വ്യക്തമാക്കി.

രണ്ടാമത് മൊഴിയെടുത്തപ്പോള്‍ പോലീസ് ചോദിച്ച ശ്രീജിത്തിനെ അറിയാമോയെന്ന് മാത്രമാണ്. താന്‍ അറിയാം എന്ന് മറുപടി നല്‍കി. ആദ്യത്തെ മൊഴിയിലും ശ്രജിത്തിന്റെ പേരു പറഞ്ഞിട്ടില്ല. കണ്ടാലറിയാമോ എന്നു ചോദിച്ചപ്പോള്‍ കണ്ടാലറിയാമെന്ന് മൊഴി നല്‍കുകയായിരുന്നു. വിനീഷിന്റെ വെളിപ്പെടുത്തലോടെ പൊലീസ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

നേരത്തെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകനും മറ്റൊരു അയല്‍ക്കാരനും മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന നേരത്തെ തന്നെ വെളിപ്പെടുത്തിയ വിനീഷ് താന്‍ ഒരിക്കലും ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

English summary
sreejith custodial death in verapuzha vineesh against police
topbanner

More News from this section

Subscribe by Email