Friday December 14th, 2018 - 11:23:pm
topbanner

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ കസ്റ്റഡിയില്‍

Jikku Joseph
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ കസ്റ്റഡിയില്‍

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ കസ്റ്റഡിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിന്‍, സുമേഷ് എന്നിവരാണ് പിടിയിലായത്.

സംഭവത്തില്‍ പറവൂര്‍ എസ്‌ഐ അടക്കം നാല് പേരെ ഇന്നലെ സസ്പെഷന്‍ഡ് ചെയ്തിരുന്നു. സി.ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ജി.എസ് ദീപക്ക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ഐ.ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

റൂറല്‍ ടൈര്‍ ഫോഴ്സ് (ആര്‍ടിഎഫ്) എന്നറിയപ്പെടുന്ന പോലീസ് സംഘമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിനെ പിടിച്ചു കൊണ്ടു പോകുമ്പോള്‍ തന്നെ പോലീസുകാര്‍ മര്‍ദിച്ചതായി വീട്ടുകാര്‍ പറഞ്ഞിരുന്നു.

ശ്രീജിത്തിനു മര്‍ദനമെറ്റ സംഭവത്തില്‍ ആര്‍ടിഎഫും വരാപ്പുഴ പോലീസും പരസ്പരം പഴിചാരുകയാണ്. ശ്രീജിത്തിന് എവിടെ വച്ചാണെന്ന് മര്‍ദനമേറ്റതെന്ന് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

വരാപ്പുഴയില്‍ വീട് കയറി ആക്രമിച്ചതിന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായി പോലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് തിങ്കളാഴ്ചയാണ് മരിച്ചത്. പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് ക്രൂരമര്‍ദ്ദനം ഏറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കസ്റ്റഡി മര്‍ദ്ദനമെന്ന ബന്ധുക്കളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സയിലായിരുന്ന ശ്രീജിത്ത് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീജിത്ത് ഉള്‍പ്പെടെ പതിനഞ്ചോളം വരുന്ന അക്രമികള്‍ വാസുദേവനെ വീട്ടില്‍ കയറി ആക്രമിച്ചുവെന്നാണ് കേസ്. ഇതില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയതോടെയാണ് ശ്രീജിത്ത് അടക്കമുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയില്‍ ആരോഗ്യനില വഷളായ ശ്രീജിത്തിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ മരണം സംഭവിക്കുകയും ചെയ്തു.

English summary
sreejith custodial death three police men in custody
topbanner

More News from this section

Subscribe by Email