Friday September 21st, 2018 - 3:46:pm
topbanner
Breaking News

ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയ പോലീസുകാരനെ സസ്‌പെന്റു ചെയ്തു

rajani v
ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയ പോലീസുകാരനെ സസ്‌പെന്റു ചെയ്തു

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പോലീസ്? 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പറവൂര്‍ സി.ഐയുടെ ഡ്രൈവര്‍ പ്രദീപ് കുമാറിനെ ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍ സസ്‌പെന്‍ഡ് ചെയ്തു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം ജാമ്യത്തിലാണ്. പകരം സി.ഐയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനോടാണ് ഡ്രൈവര്‍ പ്രദീപ്കുമാര്‍ കൈക്കൂലിയെക്കുറിച്ച് സ്വകാര്യസംഭാഷണത്തില്‍ വെളിപ്പെടുത്തിയത്. ശ്രീജിത്ത് അറസ്റ്റിലായതിന്റെ പിറ്റേദിവസം ഏപ്രില്‍ ഏഴിനാണ് സംഭവം.

ശ്രീജിത്തിന്റെ ഭാര്യപിതാവ് പ്രദീപില്‍നിന്ന് ഇടനിലക്കാരന്‍ വഴിയാണ് ഡ്രൈവര്‍ പ്രദീപ്കുമാര്‍ പോലീസുകാര്‍ക്കുവേണ്ടി 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ആരോഗ്യനില മോശമായശ്രീജിത്തിനെ എങ്ങനെയും ആശുപത്രിയില്‍ എത്തിക്കുക എന്നതുമാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും 25,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ 15,000 നല്‍കിയെന്നും പ്രദീപ് പറഞ്ഞു. എന്നാല്‍, ശ്രീജിത്ത് മരിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ വാങ്ങിയ തുക ഇടനിലക്കാരന്‍ വഴിതന്നെ പ്രദീപിന് തിരിച്ചുനല്‍കി.

English summary
sreejith custody death police suspension
topbanner

More News from this section

Subscribe by Email