Monday November 19th, 2018 - 5:08:am
topbanner

വാരാപ്പുഴ കസ്റ്റഡി മരണം : ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പോലീസ് കൈക്കൂലി വാങ്ങിയെന്ന് പുതിയ ആരോപണം

rajani v
വാരാപ്പുഴ കസ്റ്റഡി മരണം : ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പോലീസ് കൈക്കൂലി വാങ്ങിയെന്ന് പുതിയ ആരോപണം

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിന്റെ നാണക്കേട് വിട്ടുമാറുന്നതിന് മുമ്പ് പോലീസിനെതിരെ കൈക്കുലി ആരോപണം. ശ്രീത്തിന്റെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുന്നതിനായി പോലീസ് 25000 രൂപ ആവശ്യപ്പെട്ടു എന്നാണ് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാരാപ്പുഴ വീടാക്രമണക്കേസിലാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.

ശ്രീജിത്തിനെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാനെന്നും പറഞ്ഞ് വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം 25,000 രൂപ കൈക്കൂലി വാങ്ങിയത്. ഇതില്‍ ആദ്യ ഗഡുവായ 15,000 രൂപ ഇടനിലക്കാരന്‍ വഴി സി.ഐയുടെ ഡ്രൈവര്‍ കൈപ്പറ്റി.

ശ്രീജിത്തിന് ചികിത്സ നല്‍കാമെന്നും കേസ് ഒഴിവാക്കിത്തരാമെന്നും പറഞ്ഞാണ് ഇയാള്‍ പണം കൈപ്പറ്റിയത്. കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേ ദിവസമാണ് ഇയാള്‍ സി.ഐയ്ക്ക് നല്‍കാനായി പണം കൈപ്പറ്റിയത്. എന്നാല്‍ ശ്രീജിത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ ഇടനിലക്കാരന്‍ വഴി ഈ പണം ബന്ധുവിന് കൈമാറി.

 

Read more topics: sreejith, custody death, police
English summary
sreejith custody death police
topbanner

More News from this section

Subscribe by Email