തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസ് സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .പാലീസുകാരും നിയമത്തിന് വിധേയരാണ് അവരെ സംരക്ഷിക്കില്ല. .കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാം മുറ നടത്തിയാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കും.കത്വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ വ്യാജഹര്‍ത്താല്‍ നടത്തി ഇവിടുത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ ഇത് തകര്‍ക്കാന്‍ കഴിഞ്ഞതും പ്രതികളെ പിടികൂടിയതും കേരളാ പൊലീസിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.