Monday February 18th, 2019 - 10:17:pm
topbanner

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിഐ ക്രിസ്പിന്‍ സാമിന് ഉപാധികളോടെ ജാമ്യം

rajani v
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിഐ ക്രിസ്പിന്‍ സാമിന് ഉപാധികളോടെ ജാമ്യം

പറവൂര്‍ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് പറവൂര്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.ഒരുലക്ഷം രൂപയുടെയും ഒരാള്‍ജാമ്യത്തിന്റെയും ഈടിലാണ് ക്രിസ്പിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ സിഐക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചതിനെതുടര്‍ന്നാണ് കോടതി എസ്ഐയ്ക്ക് ജാമ്യം അനുവദിച്ചത്.

ക്രിസ്പിന്‍ സാമിന് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ മറ്റേതെങ്കിലും കൃത്യത്തിലോ പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിക്കുകയുണ്ടായി.അതുകൊണ്ട് തന്നെ സിഐയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സഘം ബോധിപ്പിച്ചിരുന്നു.

അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെറ്റായ രേഖ കോടതിയില്‍ സമര്‍പ്പിച്ചു എന്നീ വകുപ്പുകള്‍ക്കു പുറമേ ക്രിസ്പിന്‍ സാമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ നിലനില്‍ക്കുമോയെന്നും കോടതി ചോദിച്ചു. ക്രിസ്പിന്‍ സാം നല്‍കിയ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

 

Viral News

Read more topics: sreejith, custody death, ci bail
English summary
sreejith custody death ci bail
topbanner

More News from this section

Subscribe by Email