Wednesday December 19th, 2018 - 5:40:am
topbanner

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു

rajani v
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ എ.വി. ജോര്‍ജിന് വീഴ്ച പറ്റിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി.

എ.വി. ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു.

ആര്‍ടിഎഫിനെ രൂപീകരിച്ച് ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

 

English summary
sreejith custody death av george suspension
topbanner

More News from this section

Subscribe by Email