Wednesday October 24th, 2018 - 9:14:am
topbanner
Breaking News

സോഷ്യല്‍മീഡിയ കൂട്ടായ്മക്കെതിരെ തുറന്നടിച്ച് ശ്രീജിത്ത്;തന്റെ പേരില്‍ ചിലര്‍ പണപ്പിരിവ് നടത്തി

rajani v
സോഷ്യല്‍മീഡിയ കൂട്ടായ്മക്കെതിരെ തുറന്നടിച്ച് ശ്രീജിത്ത്;തന്റെ പേരില്‍ ചിലര്‍ പണപ്പിരിവ് നടത്തി

തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ നീതിതേടി സെക്രട്ടേറിയറ്റിന് മുന്നില്‍ താന്‍ നടത്തിയ സമരത്തിന്റെ പേരില്‍ സമൂഹമാധ്യമകൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായി ശ്രീജിത്ത് രംഗത്ത്.പിന്തുണയുമായെത്തിയെ ഒരു വിഭാഗം തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പലരും പിന്നീട് തള്ളിപ്പറഞ്ഞെന്നും ശ്രീജിത്ത് പറഞ്ഞു.

അതേസമയം, മറ്റൊരു വിഭാഗം സമരത്തിന്റെ അവസാനം വരെ തനിക്കൊപ്പം നിന്നെന്നും ശ്രീജിത്ത് ഒരു മാധ്യമത്തോട് പറഞ്ഞു.ശ്രീജീവിന്റെ മരണം സംബന്ധിച്ച കേസില്‍ കുറ്റവാളികളായ പൊലീസുകാര്‍ സ്വന്തം നാട്ടുകാരാണെന്നും അതുകൊണ്ട് നാട്ടില്‍ തുടര്‍ന്ന് ജീവിക്കാന്‍ ആശങ്കയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് തുറന്നടിച്ചു. കഴിഞ്ഞിദിവസമാണ് ശ്രീജിത്ത് അനിശ്ചിതകാല സമരം അവസാനിപ്പിച്ചത്. ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.

 

 

 

Read more topics: sreejith, aganist, social media
English summary
sreejith aganist social media
topbanner

More News from this section

Subscribe by Email