Thursday August 22nd, 2019 - 9:26:pm
topbanner
topbanner

ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെ സിപിഎമ്മും കോണ്‍ഗ്രസും വളച്ചൊടിച്ചുവെന്ന് എം ടി രമേശ്

RA
ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെ സിപിഎമ്മും കോണ്‍ഗ്രസും വളച്ചൊടിച്ചുവെന്ന് എം ടി രമേശ്

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കെതിരെ ഹര്‍ജി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ് രം​ഗത്ത്.ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെ വളച്ചൊടിച്ച്‌ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ജി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂട്ടുനില്ക്കുകയാണെന്നും എംടി രമേശ് കൂട്ടിച്ചേർത്തു. സംഭവത്തില്‍ ശ്രീധരന്‍പിള്ളയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു വിശദീകരണവും ചോദിച്ചില്ലെന്നും കമ്മീഷന്‍ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും എം ടി രമേശ് പറഞ്ഞു.

English summary
sreedharanpilla issue mt ramesh response
topbanner

More News from this section

Subscribe by Email