Monday November 19th, 2018 - 2:53:pm
topbanner

പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് ശ്രീധരന്‍ പിള്ള

suji
പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് ശ്രീധരന്‍ പിള്ള

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമലയില്‍ കാര്യങ്ങള്‍ വഷളാക്കിയത്. വിശ്വാസിയെന്ന് പറയുന്ന ഒരു സ്ത്രീയെ പോലും ശബരിമലയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. പരാജയപ്പെട്ടവന്റെ പരിവേദനമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നതിന് എന്താണ് തെളിവ്. തന്ത്രിയെ അപമാനിച്ചത് ശരിയായില്ല. തെറ്റുപറ്റിയെങ്കില്‍ അതു സമ്മതിക്കണമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Read more topics: sreedharan pillai ,pinarayi
English summary
sreedharan pillai criticize pinarayi
topbanner

More News from this section

Subscribe by Email