വടകര: അമ്മ മരിച്ചുകിടക്കുമ്പോള്‍ മൃതദേഹത്തിന് മുന്നില്‍ നൃത്തം ചവിട്ടുകയും ഫേസ്ബുക്കില്‍ സമയം ചെലവഴിക്കുകയും ചെയ്ത മല്ലികാ സാരാഭായ് ഇന്ത്യന്‍ സ്ത്രീത്വത്തിന് തന്നെ അപമാനമാണെന്ന് അഡ്വ. പി എസ് ശ്രീധരന് പിള്ള.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രക്ക് വടകരയില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അമ്മ മരിച്ച് കിടക്കുമ്പോള്‍ ഫേസ്ബുക്കും ട്വിറ്ററും നോക്കിയിരിക്കുകയല്ല വേണ്ടത്. ദുഃഖമില്ലെങ്കിലും ദുഃഖം അഭിനയിക്കുകയെങ്കിലും വേണമായിരുന്നു. അപമാന അധ്യായത്തിന്റെ ഉടമയാണ് മല്ലികാ സാരാഭായ്. മൃതദേഹത്തിന് മുന്നില്‍ നൃത്തംചവിട്ടി മരണത്തെപ്പോലും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി.
അമ്മ മരിച്ച് കിടക്കുമ്പോള്‍ ആരൊക്കെ നവമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയെന്ന് പരിശോധിക്കുകയായിരുന്നു. ഇത് ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനകരമായ അവസ്ഥയാണ്. കിട്ടിയ വടി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഉപയോഗിക്കുകയാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
മല്ലികാ സാരാഭായിയുടെ അമ്മ ലോകപ്രശസ്ത നര്ത്തിയായ മൃണാളിനി സാരാഭായ് കഴിഞ്ഞദിവമാണ് അന്തരിച്ചത്. നൃത്തമുദ്രകള്‍ കൊണ്ട് അമ്മയ്ക്ക് പ്രണാമം അര്‍പ്പിക്കുന്ന മല്ലികയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൃണാളിനി സാരാഭായിക്ക് അനുശോചനം അറിയിക്കാത്തതിനെ മല്ലിക വിമര്‍ശിക്കുകയും ചെയ്തിരുന്നു.