Saturday December 15th, 2018 - 4:05:am
topbanner

അല്‍ഫോന്‍സ് കണ്ണന്താനത്തോടൊപ്പം നാളെ ബിജെപി നേതാക്കള്‍ ശബരിമല കയറും; തടയാന്‍ ധൈര്യമുള്ളവര്‍ തടയട്ടെയെന്ന് ശ്രീധരന്‍ പിള്ള

JB
 അല്‍ഫോന്‍സ് കണ്ണന്താനത്തോടൊപ്പം നാളെ ബിജെപി നേതാക്കള്‍ ശബരിമല കയറും; തടയാന്‍ ധൈര്യമുള്ളവര്‍ തടയട്ടെയെന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി എംഎല്‍എമാരും ഉന്നത നേതാക്കളും നാളെ ശബരിമല കയറുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. തടയാന്‍ ധൈര്യമുള്ളവര്‍ തടയട്ടെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ദേശീയ പാര്‍ടിയായ ബിജെപിയോട് പോരാടാന്‍ സിപിഎമ്മിന് ശേഷിയില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

സര്‍ക്കാര്‍ അനുവദിച്ചാല്‍ ബിജെപിയുടെ വോളണ്ടിയര്‍മാര്‍ പമ്പയില്‍ എല്ലാവിധ അടിസ്ഥാന സൌകര്യവും നല്‍കും. നിലവിലെ സാഹചര്യം കേന്ദ്രത്തെ ധരിപ്പിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഡിജിപി വരത്തനാണെന്നും അദ്ദേഹത്തിന് ആചാരങ്ങള്‍ അറിയില്ല. അതുകൊണ്ടാണ് പോലീസുകാരെ ഇതുവരെ സ്വാമിയെന്ന് വിളിച്ചുകൊണ്ടിരുന്നത് ഇനി വേണ്ടെന്ന് പറഞ്ഞത്. പത്തനംതിട്ടയില്‍ സായാഹ്ന ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

അതേസമയം, ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ദേവസ്വം കമ്മീഷന്‍, ഡിജിപി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ ദാസിന്റെ ഉത്തരവില്‍ പറയുന്നത്. അടിയന്തിര നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം. പമ്പയിലും സന്നിധാനത്തുമുള്ള പോലീസുകാര്‍ക്കുപോലും അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

 

English summary
sreedaran pillai challange kerala government
topbanner

More News from this section

Subscribe by Email