Tuesday December 11th, 2018 - 2:43:pm
topbanner

കന്യാസ്ത്രീ സമരത്തില്‍ ബിജെപി പങ്കാളിയല്ല ; കോടിയേരിയ്ക്ക് മറുപടിയുമായി ശ്രീധരന്‍പിള്ള

suji
കന്യാസ്ത്രീ സമരത്തില്‍ ബിജെപി പങ്കാളിയല്ല ; കോടിയേരിയ്ക്ക് മറുപടിയുമായി ശ്രീധരന്‍പിള്ള

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തിവന്ന സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളി. കന്യാസ്ത്രീകളുടെ സമരത്തെ ബിജെപി പിന്തുണയ്ക്കുന്നു. എന്നാല്‍ സമരത്തില്‍ ബിജെപി പങ്കാളിയല്ല. കോടിയേരി മതവികാരം ഇളക്കിവിടുകയാണെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.

കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനെതിരെ തിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സമരത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളുണ്ടെന്നും കോടിയേരി ആരോപിച്ചിരുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയ സംഘടനകളുടെ വകതിരിവു കേടിനെ തുറന്നുകാട്ടണം. എല്ലാ വൈദീകരും മോശക്കാരെന്ന് വരുത്താന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുവെന്നാണ് കോടിയേരി ആരോപിച്ചത് .

Read more topics: sredharan pillai ,kodiyeri
English summary
sredharan pillai replied to kodiyeri
topbanner

More News from this section

Subscribe by Email