Saturday June 23rd, 2018 - 3:51:pm
topbanner
Breaking News

മൂന്നാറില്‍ കുരിശ് സ്ഥാപിച്ചത് ആത്മാവിനെ തിരികെ ഭൂമിയിലെത്തിക്കുമെന്ന് അവകാശപ്പെടുന്ന സംഘം

NewsDesk
മൂന്നാറില്‍ കുരിശ് സ്ഥാപിച്ചത് ആത്മാവിനെ തിരികെ ഭൂമിയിലെത്തിക്കുമെന്ന് അവകാശപ്പെടുന്ന സംഘം

തൃശൂര്‍: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ച 'സ്പിരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി' എന്ന പാര്‍ഥനാ സംഘം ദുരൂഹതകളേറെയുള്ളവരാണെന്ന് റിപ്പോര്‍ട്ട്.

യേശുവിന്റെ വെളിപാട് 24 വര്‍ഷംമുമ്പാണ് തനിക്കുണ്ടായതെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് അധ്യക്ഷന്‍ ടോം സ്‌കറിയ അവകാശപ്പെടുന്നു. മരിച്ചുപോയവരുടെ ആത്മാവിനെ തിരികെ ഭൂമിയിലേക്ക് വിളിച്ചുവരുത്തി അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും ഇയാള്‍ ഉന്നയിക്കുന്നുണ്ട്.

തൃശ്ശൂര്‍ കുരിയച്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം കുരിശിനെ ആരാധിക്കുന്നവരെങ്കിലും ഇതരകാര്യങ്ങളില്‍ മറ്റുസഭകളില്‍നിന്ന് വ്യത്യസ്തരാണ്. ഇടുക്കി ജില്ലയില്‍ കാര്യമായ വേരോട്ടമില്ല. കരിസ്മാറ്റിക് ഗ്രൂപ്പുകളുടേതിന് സമാനമാണ് ആരാധന.

വ്യക്തികേന്ദ്രീകൃത സഭയായതിനാല്‍ മുഖ്യധാരാ ക്രൈസ്തവ സഭകളൊന്നും ഇവരെ അംഗീകരിക്കുന്നില്ല. സ്പിരിറ്റ് ഇന്‍ ജീസസ് എന്നത് വ്യക്തിയുടെ വഴിതെറ്റല്‍ മാത്രമാണെന്നും ഇത് സാത്താന്‍ ആരാധനയാണെന്നും മറ്റു ക്രൈസ്തവസഭകള്‍ പഠിപ്പിക്കുന്നു. ഇവരുമായി സഹകരിക്കുന്നതില്‍ കത്തോലിക്കാസഭ വിശ്വാസികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read more topics: spirit, jesus, group, thirssur
English summary
spirit in jesus group thirssur

More News from this section

Subscribe by Email