Friday December 14th, 2018 - 10:41:pm
topbanner

വിലക്കയറ്റം പിടിച്ചുകെട്ടും; ഓണത്തിന് സംസ്ഥാനമെമ്പാടും 2,000 പഴം പച്ചക്കറി ചന്തകള്‍

NewsDesk
വിലക്കയറ്റം പിടിച്ചുകെട്ടും; ഓണത്തിന് സംസ്ഥാനമെമ്പാടും 2,000 പഴം പച്ചക്കറി ചന്തകള്‍

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിര്‍ത്താനും വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കാനുമായി സംസ്ഥാനത്ത് ഓണം ബക്രീദ് പ്രമാണിച്ച് 2000 നാടന്‍ പഴംപച്ചക്കറി വിപണികള്‍ ആരംഭിക്കും.

കൃഷിവകുപ്പ്, ഹോര്‍ടികോര്‍പ്, വിഎഫ്പിസികെ, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 20 മുതല്‍ 24 വരെയാണ് ചന്തകള്‍ ആരംഭിക്കുകയെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൃഷിഭവനുകള്‍ നേരിട്ട് 1350 വിപണികളും ഹോര്‍ടികോര്‍പ് 450 വിപണികളും വിഎഫ്പിസികെ 300 വിപണികളും പ്രവര്‍ത്തിപ്പിക്കും. ജില്ലാകേന്ദ്രങ്ങളിലും കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും മെഗാ സ്റ്റാളുമുണ്ടാകും. എല്ലാ പഞ്ചായത്തിലും കുറഞ്ഞത് ഒരു വിപണിയെങ്കിലും ഉറപ്പാക്കും. ഉല്‍പ്പന്നങ്ങള്‍ അതതു ജില്ലകളില്‍നിന്ന് സംഭരിക്കും. മഴക്കെടുതി കാരണം വിവിധ ജില്ലകളില്‍ വിളവെടുപ്പ് വൈകി.

ഇടുക്കി, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍നിന്ന് കൂടുതല്‍ പച്ചക്കറി ശേഖരിച്ച് മറ്റു ജില്ലകളിലെ കുറവ് നികത്തും. വട്ടവട കാന്തല്ലൂര്‍ മേഖലയില്‍നിന്നുമാത്രം 5000 ടണ്‍ ശീതകാല പച്ചക്കറി തയ്യാറായി.

നാടന്‍, മറുനാടന്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരിക്കും വില്‍പ്പന. വിലയും വില്‍പ്പനശാലകളും അറിയാന്‍ മൊബൈല്‍ ആപ്പും പുറത്തിറക്കും. കര്‍ഷകദിനാഘോം 12ന് മലപ്പുറം എടപ്പാളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Read more topics: market, Onam, bakrid, Kerala
English summary
2,000 special markets for Onam-bakrid season in Kerala
topbanner

More News from this section

Subscribe by Email