Monday November 19th, 2018 - 2:54:pm
topbanner

ജയിലിലും ദിലീപിന് സുഖജീവിതം; പ്രത്യേക ഭക്ഷണവും സഹായിയും; തെറ്റെന്ന് ഡിജിപി

NewsDesk
ജയിലിലും ദിലീപിന് സുഖജീവിതം; പ്രത്യേക ഭക്ഷണവും സഹായിയും; തെറ്റെന്ന് ഡിജിപി

ആലുവ: ജയിലില്‍ നടന്‍ ദിലീപിന് മറ്റു തടവുകാരില്‍ നിന്നും വിഭിന്നമായി സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നിഷേധിച്ചു. താന്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ഡിജിപി പറഞ്ഞു.

ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി അധികൃതര്‍ നിയമംവിട്ട് പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം ഉയര്‍ന്നത്. ദിലീപിന് പ്രത്യേക ഭക്ഷണവും സഹായിയും ജയിലില്‍ ഉണ്ടെന്നാണ് ആരോപണം.

ദിലീപിന് സബ് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായും പറയപ്പെടുന്നു. എന്നാല്‍, തങ്ങള്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യാറില്ലെന്നും ഇക്കാര്യത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നുമാണ് സബ് ജയില്‍ അധികൃതരുടെ നിലപാട്.

ദിലീപിന് ജയിലില്‍ സഹായിയായി തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെ ഏര്‍പ്പെടുത്തിയത് ജയില്‍ ചട്ടങ്ങളുടെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

തുണി അലക്കല്‍, പാത്രം കഴുകല്‍, ശൗചാലയം വൃത്തിയാക്കല്‍ തുടങ്ങിയവയാണ് സഹായിയുടെ ജോലികള്‍. മറ്റെല്ലാ തടവുകാര്‍ക്കും പതിവ് ഭക്ഷണം നല്‍കുേമ്പാള്‍ ദിലീപിന് ജയില്‍ ജീവനക്കാര്‍ക്കായി തയാറാക്കുന്ന ഭക്ഷണമാണ് നല്‍കുന്നത്. ഇത് ജയിലിലെ അടുക്കളയിലെത്തി കഴിക്കാനും അനുവദിച്ചിട്ടുണ്ട്.

ആലുവയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഇരട്ടക്കൊലക്കേസിലെ പ്രതി കഴി ഞ്ഞദിവസം സബ് ജയില്‍ സന്ദര്‍ശിച്ചിരുന്നത് ഏറെ വിവാദമായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സുഹൃത്തായ ഇയാളുടെ സന്ദര്‍ശനം ദിലീപിന് വേണ്ടിയാണെന്നാണ് ആരോപണം.

 

Read more topics: Special, food, aide, Dileep, VIP, jail
English summary
Special food, an aide: Dileep enjoys VIP treatment in jail
topbanner

More News from this section

Subscribe by Email