Wednesday September 19th, 2018 - 10:23:pm
topbanner
Breaking News

നവംബര്‍ 9ന് പ്രത്യേക നിയമസഭ; സോളാര്‍ റിപ്പോര്‍ട്ട് മേശപ്പുറത്തുവെയ്ക്കും

NewsDesk
നവംബര്‍ 9ന് പ്രത്യേക നിയമസഭ; സോളാര്‍ റിപ്പോര്‍ട്ട് മേശപ്പുറത്തുവെയ്ക്കും

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ച് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

സോളാര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സഭ വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, അതിനു മുന്‍പ് റിപ്പോര്‍ട്ട് ആര്‍ക്കും കൈമാറില്ലെന്നും വ്യക്തമാക്കിയിരുന്നു.

Read more topics: Special, Assembly, solar, report
English summary
Special Assembly session on solar report
topbanner

More News from this section

Subscribe by Email