Saturday February 23rd, 2019 - 4:38:pm
topbanner

പി.സി ജോര്‍ജ്ജിന്റേത് അന്തസ്സിലാത്ത പ്രസ്താവനയെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

RA
പി.സി ജോര്‍ജ്ജിന്റേത് അന്തസ്സിലാത്ത പ്രസ്താവനയെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ പി.സി ജോര്‍ജ് എംഎ‍ല്‍എ നടത്തിയ വിവാദപ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.പി.സി ജോര്‍ജ്ജിന്റേത് അന്തസ്സിലാത്ത പ്രസ്താവനയായിപ്പോയെന്നും കേരള നിയമസഭയുടെ വില കുറക്കുന്ന തരത്തിലായിപ്പോയെന്നു സ്പീക്കർ വ്യക്തമാക്കി.

സ്ത്രീയുടെ അവകാശത്തിന് വേണ്ടി വാദിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത് അംഗീകരിക്കാനാവുന്നതല്ല. അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയാനുള്ള അധികാരവും അവകാശവും അദ്ദേഹത്തിനെന്നല്ല ആര്‍ക്കുമില്ല. ആര് കന്യാസ്ത്രീയാണ് അല്ല എന്നത് പറയാന്‍ അദ്ദേഹത്തിന് അവകാശമില്ല.

ഒരാളേയും ഇത്തരത്തില്‍ അപമാനിക്കാനുള്ള അധികാരവും അദ്ദേഹത്തിനില്ല.പരാതി ഉന്നയിച്ചതിന്റെ പേരില്‍ അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവാവുന്നതല്ല. അവരെ വിളിച്ച പദവും അതില്‍ വിഷമമില്ല എന്ന പ്രസ്താവനയും അങ്ങേയറ്റം അപലപനീയമാണ്.ഇത്തരം വിഷയങ്ങളിലെല്ലാം പുരുഷ മേധാവിത്വപരമായ സമീപനമാണ് അദ്ദേഹം സ്വകീരിക്കന്നത്.

Viral News

Read more topics: speaker, p ramakrishnan, critized
English summary
speaker p ramakrishnan critized
topbanner

More News from this section

Subscribe by Email