Wednesday November 21st, 2018 - 9:35:pm
topbanner

ദക്ഷിണേന്ത്യന്‍ ഗതാഗത മന്ത്രിമാരുടെ യോഗം ഇന്ന് ആലപ്പുഴയില്‍

suvitha
ദക്ഷിണേന്ത്യന്‍ ഗതാഗത മന്ത്രിമാരുടെ യോഗം ഇന്ന് ആലപ്പുഴയില്‍

ആലപ്പുഴ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ ടേക്കിംഗ് തലവന്‍മാര്‍ എന്നിവരുടെ യോഗം ഇന്ന് രാവിലെ ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ചേരും.

തെക്കന്‍ സംസ്ഥാനങ്ങളിലെ യാത്ര വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കല്‍, ചെക്ക് പോസ്റ്റുകളിലെ നടപടി ക്രമങ്ങളുടെ ഏകീകരണം, ചെക്ക് പോസ്റ്റുകളില്‍ പെര്‍മിറ്റുകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കല്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കേരള ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, പോണ്ടിച്ചേരി, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

English summary
today South Indian Transport Ministers meet in Alappuzha
topbanner

More News from this section

Subscribe by Email