Thursday May 24th, 2018 - 5:26:pm
topbanner

കൊലപാതകത്തിന് ആദ്യം അന്വേഷിച്ചത് ഒതളങ്ങ, കിട്ടാതായപ്പോള്‍ എലിവിഷം ഉപയോഗിച്ചു.... സൗമ്യയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

rajani v
കൊലപാതകത്തിന് ആദ്യം അന്വേഷിച്ചത് ഒതളങ്ങ, കിട്ടാതായപ്പോള്‍ എലിവിഷം ഉപയോഗിച്ചു.... സൗമ്യയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

തലശേരി: പിണറായിയിലെ കൂട്ടക്കൊലയ്ക്ക് സൗമ്യ ആദ്യം അന്വേഷിച്ചത് ഒതളങ്ങയെന്ന് റിപ്പോര്‍ട്ട്. കേസില്‍ പോലീസ് കസ്റ്റഡിയിലായ സൗമ്യയുടെ ചോദ്യം ചെയ്യല്‍ ഇന്ന് തുടങ്ങി.എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ പ്രേമ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സൗമ്യയെ ഇന്ന് രാവിലെ മുതല്‍ വീണ്ടും ചോദ്യം ചെയ്യുന്നത്.

മാതാപിതാക്കളേയും മക്കളെയും കൊലപ്പെടുത്താന്‍ സൗമ്യ ഒതളങ്ങ അന്വേഷിച്ചുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊല്ലത്ത് സഹോദരിയുടെ വീട്ടില്‍ പോയപ്പോഴാണ് ഒതളങ്ങ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് എലിവിഷം ഉപയോഗിച്ച് കൃത്യം നടത്തിയതെന്നും സൗമ്യ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ 28 ന് വൈകുന്നേരം അഞ്ചുവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഡൊണാല്‍ഡ് സ്‌ക്വാറ ഉത്തരവിട്ടിട്ടുള്ളത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് സൗമ്യയെ കോടതിയില്‍ ഹാജരാക്കിയത്. കേസുവാദിക്കാന്‍ അഭിഭാഷകന്‍ വേണമോ എന്ന ചോദ്യത്തിന് വേണ്ട എന്നായിരുന്നു സൗമ്യയുടെ മറുപടി.

കൊലപാതകത്തില്‍ സൗമ്യയുടെ സഹായികളെന്ന് പോലീസ് സംശയിക്കുന്ന രണ്ട് കാമുകന്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേരെ സൗമ്യയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുന്നു. ഇവര്‍ക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തും.എനിക്ക് നിന്നെ മടുത്താല്‍ ഞാന്‍ വേറെ ആളുനോക്കുമെന്ന് സൗമ്യ തന്നോട് പല തവണ പറഞ്ഞിട്ടുള്ളതായി കാമുകന്‍മാരില്‍ ഒരാള്‍ പോലീസിനോട് വ്യക്തമാക്കി.സൗമ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തലശേരി , ഇരിട്ടി സ്വദേശികളായ നിരവധിപേരുടെ ഫോണ്‍രേഖകള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.

English summary
soumya case police question continue

More News from this section

Subscribe by Email