Monday September 24th, 2018 - 3:52:am
topbanner

ബിഷപ്പ് സൂരജിന് പുതുജീവന്‍ നല്‍കി

NewsDesk
ബിഷപ്പ് സൂരജിന് പുതുജീവന്‍ നല്‍കി

എറണാകുളം:  പാലാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ വൃക്കദാനം മുപ്പതുകാരന് പുതുജീവനേകി. ഇന്നലെ എറണാകുളം വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അവയവമാറ്റ ശസ്ത്രക്രിയ. മുപ്പത് വയസുകാരനായ സൂരജിന് ഒന്നര വര്‍ഷം മുമ്പാണ് സൂരജിന് കിഡ്‌നി രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. സാമ്പത്തികമായി താഴെ തട്ടിലാണ് സൂരജിന്റെ കുടുംബത്തിലെ ഏക അത്താണി ഇയാളാണ്. 

നാലുവര്‍ഷം മുമ്പാണ് സൂരജിന്റെ പിതാവ് പാമ്പ് കടിയേറ്റ് മരിച്ചത്.സഹോദരന്‍ ഉണ്ണിക്കൃഷ്ണന്‍ ഹൃദ്രോഗം മൂലം മരണത്തിന് കീഴടങ്ങി. ഒട്ടേറെ ചികിത്സകള്‍ക്കുശേഷം ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് വൃക്ക മാറ്റിവയ്ക്കുന്നതിന് കിഡ്‌നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. സൂരജിന് കിഡ്‌നി ദാനം ചെയ്യാന്‍ ബന്ധുക്കള്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ ഫാ. ഡേവിഡ് ചിറമ്മലിന്റെ കിഡ്‌നി അന്വേഷണം തുടങ്ങിയത്. ഇതുവഴിയാണ് പാല സഹായമെത്രാന്‍ മാര്‍. ജേക്കബ്ബ് മുരിക്കന്‍ കിഡ്‌നി നല്‍കാന്‍ തയ്യാറായത്.

ജാതി മത വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ചാണ് ബിഷപ്പ് ഈ മഹനീയ ദാനത്തിന് തയ്യാറായത്. യൂറോളജിസ്റ്റുമാരായ ഡോ. ജോര്‍ജ് പി. ഏബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ് പി., നെഫ്രോളജിസ്റ്റുമാരായ ഡോ. എബി എബ്രഹാം, ഡോ. ജിതിന്‍ എസ്. കുമാര്‍, ചീഫ് ഒഫ് സ്റ്റാഫും അത്യാഹിത ചികിത്സാ വിഭാഗം മേധാവിയുമായ ഡോ. മോഹന്‍ മാത്യു, ഡോ. മത്തായി സാമുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്കും ചികിത്സകള്‍ക്കും നേതൃത്വം നല്‍കി.

 താന്‍ ചതിക്കപ്പെട്ടെന്ന് നടി ഭാവന

ദുബായില്‍ ഇന്ത്യന്‍ ദമ്പതികളുടെ സ്വകാര്യദൃശ്യം പകര്‍ത്തിക പാക് സ്വദേശി പിടിയില്‍

ജിഷയുടെ കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചു?

 

 

 

 

Read more topics: bishop, kindny, hindu youngmen
English summary
sooraj kidney pala methran jacob
topbanner

More News from this section

Subscribe by Email