Saturday September 22nd, 2018 - 5:05:am
topbanner

ഉറുമ്പരിച്ച നിലയില്‍ കണ്ട വീട്ടമ്മ മരിച്ചു ; സംരക്ഷിക്കാത്ത രണ്ടു മക്കള്‍ അറസ്റ്റില്‍

suji
ഉറുമ്പരിച്ച നിലയില്‍ കണ്ട വീട്ടമ്മ മരിച്ചു ; സംരക്ഷിക്കാത്ത രണ്ടു മക്കള്‍ അറസ്റ്റില്‍

അമ്മയെ നോക്കാനുള്ള ഉത്തരവാദിത്വം മക്കള്‍ക്കില്ലേ.വീട്ടില്‍ ഉറുമ്പരിച്ച നിലയില്‍ വീട്ടമ്മയെ കണ്ട വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത് .പുനലൂര്‍ കേളങ്കാവ് വള്ളിമാന്നൂര്‍ മൂന്നു സെന്റ് കോളനിയില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ അസുമ ബാവിയെ(75) വ്യാഴാഴ്ചയാണ് ഉറുമ്പരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

പോലീസും നഗര സഭാ കൗണ്‍സിലരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.നഗരസഭ അനുവദിച്ച വീട്ടില്‍ ഭക്ഷണമില്ലാതെ അവശയായി ശരീരമാകെ ഉറുമ്പരിച്ച നിലയിലായിരുന്നു അസുമ ബീവി.ആശുപത്രിയിലെത്തിച്ചപ്പോഴും മക്കള്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
മക്കളായ സുബൈര്‍(53) നാസര്‍ എന്നിവരെ കബറടക്കം കഴിഞ്ഞയുടന്‍ പോലീസ് അറസ്റ്റ് ചെയ്തു.

Read more topics: kollam, mother, died,arrest
English summary
sons were arrested who not cares mother in kollam
topbanner

More News from this section

Subscribe by Email