Sunday September 23rd, 2018 - 2:05:pm
topbanner

മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് മകന്‍ അച്ഛനെ അടിച്ചുകൊന്നു; അമ്മ ആശുപത്രിയില്‍

akhila
 മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് മകന്‍ അച്ഛനെ അടിച്ചുകൊന്നു; അമ്മ ആശുപത്രിയില്‍

കൊല്ലം: കൊല്ലം ഇരവിപുരത്ത് മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് മകന്‍ അച്ഛനെ അടിച്ചുകൊന്നു. പവിത്രം നഗറില്‍ രാജു ആണ് മകന്‍ അശ്വിന്റെ അടിയേറ്റ് മരിച്ചത്. ചോദ്യം ചെയ്തതാണ് മകനെ പ്രകോപിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11.30 നാണ് സംഭവം.

അച്ഛനെയും അമ്മയെയും കമ്പികൊണ്ട് അടിക്കുകയായിരുന്നു. ചോരവാര്‍ന്ന് കിടന്ന ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജു മരിച്ചു. മകനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Read more topics: son, killed, father
English summary
son killed father in kollam
topbanner

More News from this section

Subscribe by Email