Friday August 17th, 2018 - 11:35:am
topbanner

ആരോ പിന്തുടരുന്നുണ്ട്, അവരെന്നെ കൊല്ലും ; ഷുഹൈബിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു

suji
ആരോ പിന്തുടരുന്നുണ്ട്, അവരെന്നെ കൊല്ലും ; ഷുഹൈബിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു

തനിക്ക് വധ ഭീഷണിയുണ്ടായിരുന്നതായും ആരോ പിന്തുടരുന്നുണ്ടെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശം പുറത്തായി. തന്നെ ആക്രമിക്കാന്‍ കൊലയാളികളെത്തിയിരുന്നു.

ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും തന്നെ ചിലര്‍ പിന്തുടരുന്നുണ്ട്. അവര്‍ തന്നെ കൊലപ്പെടുത്തിയേക്കുമെന്നും ഷുഹൈബ് സുഹൃത്തുക്കള്‍ക്കയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി.

ഷുഹൈബ് വധക്കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഷുഹൈബിന്റെ കുടുംബം ആരോപിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്ന് നേരത്തെ തന്നെ ഷുഹൈബ് വ്യക്തമാക്കിയിരുന്നതായി പിതാവ് മുഹമ്മദ് പറഞ്ഞു. സിപിഎമ്മുകാരെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞു പുറത്തുറങ്ങിയപ്പോഴാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഒന്നും ചെയ്തില്ല. ഷുഹൈബ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ തങ്ങളുടെ മൊഴിയെടുക്കാന്‍ പോലീസെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Read more topics: shuhaib voice ,murder, kannur
English summary
someone followed me, shuhaib voice message to friends
topbanner

More News from this section

Subscribe by Email