Sunday July 22nd, 2018 - 8:49:am
topbanner
Breaking News

സോളാര്‍ അന്വേഷണറിപ്പോര്‍ട്ടില്‍ എ.കെ.ആന്റണിയുടെ മകനെതിരായ പരാമര്‍ശം: മറുപടി പറയണമെന്ന് കുമ്മനം

NewsDesk
സോളാര്‍ അന്വേഷണറിപ്പോര്‍ട്ടില്‍ എ.കെ.ആന്റണിയുടെ മകനെതിരായ പരാമര്‍ശം: മറുപടി പറയണമെന്ന് കുമ്മനം

കോട്ടയം: സോളാര്‍ അന്വേഷണറിപ്പോര്‍ട്ടില്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ മകനെതിരായ പരാമര്‍ശത്തെക്കുറിച്ച് ആന്റണി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദര്‍ശം പറയുന്ന ആന്റണി മൗനം വെടിയണം. മകനെതിരായ ആരോപണത്തില്‍ നിന്നും ആന്റണിക്കും ഒഴിഞ്ഞു മാറാനാവില്ല.

ടി.പി .ചന്ദ്രശേഖര്‍ വധക്കേസ് അന്വേഷണത്തില്‍ സി.പി.എമ്മുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് വെളിപ്പെടുത്തിയ ടി.പി.ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ സ്വമേധയ കേസെടുത്ത് അടിയന്തിരമായി ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കും. വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ആദര്‍ശ രാഷ്ട്രീയത്തിന് അല്‍പ്പമെങ്കിലും പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ ബല്‍റാം ചോദ്യംചെയ്യലിന് സ്വമേധയാ ഹാജരാകണം. ഇല്ലെങ്കില്‍ ബല്‍റാമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സി.ബി.ഐ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചത് സംശയം ഉയര്‍ത്തുന്നു. സെക്രട്ടറിയേറ്റ് വളഞ്ഞുള്ള സോളാര്‍ സമരം ഇടതുമുന്നണി പെട്ടെന്ന് അവസാനിപ്പിച്ച ഒത്തുതീര്‍പ്പ് കളികളിലെ സംശയം ബല്‍റാമിന്റെ വെളിപ്പെടുത്തലോടെ വര്‍ദ്ധിച്ചതിനാല്‍ ഇതേക്കുറിച്ച് സി.പി.എം നേതാക്കള്‍ വെളിപ്പെടുത്തണം.

സോളാര്‍ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിറകേ സി.പി.എം കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് സാദ്ധ്യത വര്‍ദ്ധിച്ചു. സി.പി.എം കോണ്‍ഗ്രസ് ഒളിച്ചുകളി ബി.ജെ.പി തുറന്നു കാട്ടും. സരിത കേസിന് വിപുലമായ മാനം വന്ന സാഹചര്യത്തില്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം.

കേരളത്തില്‍ ഇരുമുന്നണികളും ഒത്തുതീര്‍പ്പു രാഷ്ട്രീയമാണ് നടത്തുന്നതെന്ന ബിജെപിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകിട്ടിയെന്ന കെ. മുരളീധരന്റെ പ്രസ്താവനയും ഇപ്പോഴത്തെ വി.ടി. ബല്‍റാമിന്റെ പ്രസ്താവനയും അതിന്റെ തെളിവാണ്. ബിജെപിയെ എതിര്‍ക്കാന്‍ കേരളത്തില്‍ ഇനി രണ്ടു മുന്നണികളുടെ ആവശ്യമില്ല. യുഡിഎഫും എല്‍ഡിഎഫും ലയിച്ച് ഒന്നാകണം.
17പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് സി.പി.എമ്മിന്റെ അഴിമതി ഒത്തുതീര്‍പ്പിനുള്ള തെളിവാണ് .കേന്ദ്രസര്‍ക്കാരിന് ബി.ജെ.പി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പാരിസ്ഥിതിക മന്ത്രി റിസോര്‍ട്ട് സന്ദര്‍ശിച്ചു തെളിവെടുക്കുമെന്നും കുമ്മനം പറഞ്ഞു.

ടി പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചന അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തിന് എന്തുപറ്റിയെന്ന് വിശദീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തുകള്‍ക്ക് സംസ്ഥാനം മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ അദ്ധ്യക്ഷന്‍ എന്‍. ഹരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Read more topics: solar scam, kummanam, antony
English summary
solar scam kummanam against ak antony
topbanner

More News from this section

Subscribe by Email