Tuesday April 24th, 2018 - 6:03:pm
topbanner

സോളാര്‍ കേസ് ചോർത്തി: പിരിച്ചുവിട്ട പോലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു

NewsDesk
സോളാര്‍ കേസ് ചോർത്തി: പിരിച്ചുവിട്ട പോലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു

സോളാര്‍ കേസ് വിവരങ്ങള്‍ ചാനലുകള്‍ക്ക് ചോര്‍ത്തി, പിരിച്ചുവിട്ട പോലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു. സോളാര്‍ കേസിന്റെ അന്വേഷണ വിവരങ്ങള്‍ ചാനലുകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുത്തു.

കടമ്പൂര്‍ ടി പി നിജേഷിനെയാണ് സര്‍വീസില്‍ തിരിച്ചെടുത്തതായി കാണിച്ച് കണ്ണൂര്‍ എസ് പി കോറി സഞ്ജയ്കുമാര്‍ ഗുര്‍ദിന്‍ ഉത്തരവിറക്കിയത്. സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് തലശ്ശേരിയിലെ ഡോക്ടര്‍മാരെ സമീപിച്ച് സരിതാ നായര്‍ പണം വാങ്ങുകയും വഞ്ചിക്കുകയും ചെയ്തുവെന്ന കേസില്‍ അന്വേഷണം നടത്തുന്ന സമയത്ത് തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പോലീസുകാരനായി ജോലിചെയ്തുവന്ന ടി പി നിജേഷ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകന് ചോര്‍ത്തിക്കൊടുത്തുവെന്നായിരുന്നു ആരോപണം.

ഇതിനെ തുടര്‍ന്ന ശിക്ഷാ നടപടിയുടെ ഭാഗമായി തൃശൂരിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. തൃശൂരില്‍ ജോലിചെയ്തുവരുമ്പോഴാണ് നിജേഷിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങിയത്. യു ഡി എഫ് ഭരണം മാറി എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ നിജേഷിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ താമസക്കാരനായ പോലീസുകാരന് നീതി കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം.

പത്താംക്ലാസുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി

മൃതദേഹങ്ങള്‍ക്കൊപ്പം സെക്‌സിലേര്‍പ്പെടുന്ന ഈ സുന്ദരിയെക്കുറിച്ചറിയേണ്ടേ?

Read more topics: solar scam, details, channel, police,
English summary
solar scam case details share with channel dismissed police tp nigesh again joined the service

More News from this section

Subscribe by Email