Wednesday February 20th, 2019 - 7:12:pm
topbanner

സോളാര്‍ റിപ്പോര്‍ട്ട് ആര്‍ക്കും കൊടുക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍

NewsDesk
സോളാര്‍ റിപ്പോര്‍ട്ട് ആര്‍ക്കും കൊടുക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കോ മറ്റാര്‍ക്കെങ്കിലുമോ നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. അതിനു മുന്‍പ് പകര്‍പ്പ് ആര്‍ക്കും നല്‍കില്ല. ആരോപണ വിധേയര്‍ക്കു റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ലെന്നും ബാലന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി വിവരാവകാശപ്രകാരം ഹര്‍ജി നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു സമീപിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്നാല്‍, നിയമസഭയില്‍ വയ്ക്കാത്ത റിപ്പോര്‍ട്ട് ആയതിനാല്‍ ഇതിന്റെ പകര്‍പ്പ് വിവരാവകാശ പ്രകാരം നല്‍കാനാകില്ലെന്നു സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിലാണു മുഖ്യമന്ത്രിയെ നേരിട്ടു സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിലപാട് അറിയുന്നതുവരെ കൂടുതല്‍ നടപടികള്‍ക്കു പോകേണ്ടതില്ലന്നും കോണ്‍ഗ്രസ് നിലപാടെടുത്തിട്ടുണ്ട്.

Viral News

Read more topics: Solar, report, cabinet, A K Balan
English summary
Solar report to place only before cabinet,says A K Balan
topbanner

More News from this section

Subscribe by Email