Wednesday July 17th, 2019 - 6:41:pm
topbanner
topbanner

സോളാർ റിപ്പോർട്ട്: അഴിമതി പരാമർശങ്ങളെക്കാൾ തറപറ്റിച്ചതു ലൈംഗികപീഡന ബോംബ്; നേതാക്കൾ നെട്ടോട്ടത്തിൽ

fasila
സോളാർ റിപ്പോർട്ട്: അഴിമതി പരാമർശങ്ങളെക്കാൾ തറപറ്റിച്ചതു ലൈംഗികപീഡന ബോംബ്; നേതാക്കൾ നെട്ടോട്ടത്തിൽ

സോളാർ റിപ്പോർട്ടിലെ പ്രതിഛായാനഷ്ടം പരിഹരിക്കാൻ നേതാക്കൾ നെട്ടോട്ടത്തിൽ. റിപ്പോർട്ടിലെ അഴിമതി പരാമർശങ്ങളെക്കാൾ പ്രമുഖരെ തറപറ്റിച്ചതു ലൈംഗികപീഡന ബോംബാണ്. വിജിലൻസ് കേസിനെക്കാൾ ഇതു സംബന്ധിച്ച ക്രിമിനൽ കേസ് അന്വേഷണമാണു നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.

വാദിച്ചു നിൽക്കാനെങ്കിലുമുള്ള തത്രപ്പാടിലാണ് ആരോപണവിധേയരായ കോൺഗ്രസ് നേതാക്കളെല്ലാം. റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാതെ പരസ്യപ്പെടുത്തിയ സർക്കാരിനെ കടന്നാക്രമിക്കുന്ന നീക്കം ഇതിന്റെ ഭാഗമായാണ്. അതിനൊപ്പം കോൺഗ്രസ് ആവർത്തിച്ചാരോപിക്കുന്ന സി.പി.എം-ബി.ജെ.പി. ബാന്ധവവും ഉയർത്തിക്കാട്ടും.

സോളാർ റിപ്പോർട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി വിവരാവകാശനിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. റിപ്പോർട്ട് വായിച്ചശേഷം നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ പരസ്യപ്പെടുത്തിയതിന് ഉമ്മൻ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി. ജോസഫ് സ്പീക്കർക്ക് അവകാശലംഘന നോട്ടീസും നൽകി.

ഇത്തരം നീക്കങ്ങളിലൂടെ ചർച്ചകളിൽ പിടിച്ച് നിൽക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അതിനിടെ, കോൺഗ്രസ് നേതൃത്വം സരിതയുടെ മുൻകാല ചരിത്രം ചികഞ്ഞെടുത്ത് തിരിച്ചടിക്കാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ 20വർഷമായി സ്ഥിരമായി തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു അഭിസാരിക മാത്രമാണ് സരിതയെന്നും അതിനാൽ തന്നെ അവരുടെ വാക്കുകൾക്ക് യാതൊരു വിലയുമില്ലെന്നാണ് പ്രമുഖ കോൺഗ്രസ് നേതാക്കൾവരെ അംഗങ്ങളായ വാട്സാപ്പ്- ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നടക്കുന്ന പ്രചാരണം.

ഇതിനായി പത്തുവർഷങ്ങൾക്കു മുമ്പ്, 'ക്രൈം വാരിക' തയാറായക്കിയ സരിതയുടെയും ബിജുവിന്റെയും ഒരു റിപ്പോർട്ടാണ് അവർ പ്രചരിപ്പിക്കുന്നത്. സോളാർ തട്ടിപ്പ് പുറത്തു വരുന്നതിനു മുമ്പ് തയാറാക്കിയ ഇൗ റിപ്പോർട്ട് വച്ചാണ് സ്വന്തം ഭർത്താവിനെപ്പോലും വഞ്ചിച്ച സ്ഥിരം കുറ്റവാളിയാണ് സരിതയെന്നു കോൺഗ്രസുകാർ സ്ഥാപിക്കുന്നത്.

റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ.. എല്ലാം ഒരാളുടെ തന്നെ പേരാണ്. ആൾമാറാട്ടം നടത്തി പതിറ്റാണ്ടുകളായി നാട്ടുകാരെ കബളിപ്പിച്ച ഒരു സ്ത്രീ തഞ്ചത്തിൽ മാറിമാറി ഉപയോഗിച്ച വിവിധ പേരുകൾ. ഒാരോ സ്ഥലത്തും ഒാരോ പേരിലാണ് ഇൗ സ്ത്രീ തട്ടിപ്പ് നടത്തിയത്. മികച്ച വാക്ചാതുരിയും സൗന്ദര്യവും തന്റെ തട്ടിപ്പിന് മുതൽക്കൂട്ടാക്കി. മാന്യമായ ഇടപെടലിലൂടെ പലരെയും തെറ്റിദ്ധരിപ്പിച്ചു.

ആറന്മുള സ്വദേശിയായ യുവാവിനെയാണ് 1997 ഡിസംബർ 13ന് ആദ്യം വിവാഹം ചെയ്തത്. അദ്ദേഹം തന്നെയാണ് തട്ടിപ്പിന്റെ ആദ്യ ഇര. പ്രവാസിയായ ഭർത്താവിനെ കബളിപ്പിച്ച് പണം ധൂർത്തടിച്ച് നശിപ്പിച്ചു. തനിക്ക് പിറന്ന കുട്ടി മറ്റൊരാളുടേതാനെന്നു വെളിപ്പെടുത്തിയാണ് സരിത ആദ്യം ഭർത്താവിന് ഞെട്ടിച്ചത്. അത് അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുള്ള അടവായിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ടപ്പോഴെല്ലാം ഭർത്താവിനെ ബ്ളാക്ക് മെയിൽ ചെയ്തു.

ഇടയ്ക്ക് കുഞ്ഞിനെ കൊല്ലുമെന്നും അത് ഭർതൃവീട്ടുകാരുടെ തലയിൽ കെട്ടിവെക്കുമെന്നും ഭീഷണിയുണ്ടായി. ഇതിനു ശേഷമാണ് കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ കോഴഞ്ചേരി ബ്രാഞ്ചിൽ എത്തുന്നത്. അവിടെ വച്ചാണ് ബിജു രാധാകൃഷ്ണൻ എന്ന തട്ടിപ്പുകാരനെ സരിത പരിചയപ്പെടുന്നത്. അന്ന് കെ എച്ച് എഫിന്റെ എം ഡിയെ വരെ കബളിപ്പിച്ച് മാനേജർ പദവി കരസ്ഥമാക്കി. എം ഡിയുടെ സ്ഥാപനത്തിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്താണ് ഇവർ മുങ്ങിയതെന്നാണ് ഒരു പരാതി.

പിന്നീടാണ് ബിജുവുമായായുള്ള കൂട്ടു ജീവിതം. രശ്മി എന്ന പേരിൽ ഭാര്യയുണ്ടായിട്ടും ബിജുവിനെ പറഞ്ഞു വഞ്ചിച്ച് രഹസ്യമായി സരിത താലി കെട്ടിച്ചു. തുടർന്ന്കുറച്ചുകാലം കുമാരപുരത്തുള്ള ഒരു ഫ്ളാറ്റിലാണ് ബിജു ഇവരെ താമസിപ്പിച്ചത്. പന്തളത്തെ നക്ഷത്ര വേശ്യാലയത്തിൽ നടന്ന റെയ്ഡിലുൾപ്പെടെ പലതവണ പോലീസിനാൽ പിടിക്കപ്പെട്ടയാളാണ് തന്റെ കൂടെ ജീവിക്കുന്നതെന്നു ബിജു തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെ കാവടിയാറിൽ കെസ്റ്റൻ റോഡിൽ ക്രെഡിറ്റ് ഫിനാൻസ്എന്ന പേരിൽ ഒരു തട്ടിപ്പ് ധനകാര്യ സ്ഥാപനം ബിജു തുടങ്ങി.

ബിജു എം ഡിയായും നന്ദിനി നായർ എó വ്യാജ പേരിð സരിത അഡ്മിനിസ്ട്രേറ്ററുമായായിരുന്നു ഭരണം. നൂറോളം ചെറുപ്പക്കാരെ ജോലിക്കാരായും 15,000 രൂപ മാസ വാടകയിലും തുടങ്ങിയ സ്ഥാപനം ആറ് മാസത്തിനകം അടച്ചുപൂട്ടി.ക്രെഡിറ്റ് കാർഡ്, ഹോം ലോൺ, പ്രൊജക്ട് ലോൺ എന്നീ പേരുകളിൽ ഇടപാടുകാരിൽ നിന്നും അഡ്വാൻസായി വാങ്ങിയ ലക്ഷണക്കക്കിന് രൂപയുടെ രേഖകളിൽ നന്ദിനി നായരെന്ന വ്യാജ ഒപ്പാണ് സരിത ഇട്ടത്.

പത്ത് ലക്ഷത്തോളം അക്കാലത്ത് തട്ടിയെടുത്തെന്നാണ്‌ പരാതി. തന്നെ നിയമപരമായി വിവാഹം കഴിക്കണമെന്നും രശ്മിയെ ഒഴിവാക്കണമെന്നും സരിത നിരന്തരം ബിജുവിനോട് ആവശ്യപ്പെട്ടിരുന്നു. സരിതയും ബിജുവും സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹോട്ടൽ നവരത്നയിലേക്ക് താമസം മാറ്റിയതോടെ തട്ടിപ്പിന്റെ മറ്റൊരധ്യായം തുടങ്ങി. ഇവിടെവെച്ച് വ്യഭിചാര കുറ്റത്തിന് കന്റോൺമെന്റ് എസ് എെ സരിതയെ അറസ്റ്റ് ചെയ്യകയും ചെയ്തിരുന്നു.

രശ്മിയുടെ ദുരൂഹമരണം ഇതിനിടെയാണ് സംഭവിച്ചത്. മരണം കൊലപാതകമാണെന്നു ബന്ധുക്കൾ ആരോപിച്ചു. ബിജുവിനും സരിതയ്ക്കും പങ്കുണ്ടെന്നും ആരോപണം ഉയർന്നു. മരണം നടന്നു ദിവസങ്ങൾ കഴിയും മുമ്പേ ഇവർ വീണ്ടും ഒരുമിച്ചു താസമിച്ചു. ട്രിവാൻഡ്രം ഫിനാൻസ് കൺസൾട്ടൻസി എന്ന പേരിൽ വഴുതക്കാട് കൃഷ്ണവിലാസം റോഡിൽ മറ്റൊരു തട്ടിപ്പ് സ്ഥാപനം ആരംഭിച്ചു. അവിടെ സരിത നായർ എന്ന പേരിലാണ് ഇവർ എം ഡിയായി തട്ടിപ്പ് നടത്തിയത്.

ഇതിനു ശേഷമാണ് ടീം സോളാർ എó പേരിð ഒരു കമ്പനി ബിജു രൂപീകരിച്ചത്. ഇതിനിടെ സരിത ഒരു മുൻ മന്ത്രിയുമായി ബന്ധം സ്ഥാപിച്ചു. ഇയാളുമായി ബിജു സംഘർഷത്തിലേർപ്പെടുകയും മുൻ മന്ത്രിയുടെ ഭാര്യ വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു. ഭാര്യയെ കൊന്ന കേസിൽ ബിജു ജയിലിലായത് മുതൽ ബിജുവിനെ സരിത തള്ളിപ്പറഞ്ഞിരുന്നു. കമ്പനിയുടെ പണമിടപാട് അടക്കം എല്ലാം ചെയ്തത് ബിജുവാണെനാണു സരിത തന്നെ വെളിപ്പെടുത്തിയത്.

തുടർന്നിങ്ങോട്ടുള്ള സരിതയുടെ ജീവിതം പരസ്യമാണ്. അതേസമയം, സ്ത്രീവിഷയത്തിൽ നേതാക്കൾ കൂട്ടത്തോടെ നിയമനടപടി നേരിടുന്നത് ദേശീയതലത്തിൽതന്നെ പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്നു കേന്ദ്രനേതൃത്വം ഭയക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കേന്ദ്രനേതൃത്വത്തെ വെല്ലുവിളിച്ച ഉമ്മൻ ചാണ്ടിയോടു ഹൈക്കമാൻഡിനു നീരസമുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടാനാണു നിർദേശം.

Read more topics: solar, report, saritha nair, leaders
English summary
Solar report: The leaders are on the run
topbanner

More News from this section

Subscribe by Email