Thursday September 20th, 2018 - 4:43:am
topbanner
Breaking News

സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ലെന്ന് കമ്മീഷന്‍

NewsDesk
സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ലെന്ന് കമ്മീഷന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം കമ്മീഷന്‍ സെക്രട്ടറി പി.എസ്.ദിവാകരന്‍ തള്ളിക്കളഞ്ഞു.

കമ്മിഷന് ഉത്തമബോദ്ധ്യമുള്ള കാര്യങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ടേംസ് ഒഫ് റഫറന്‍സില്‍ പറഞ്ഞിരിക്കുന്നത് ഈ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ്.

അതേക്കുറിച്ച് മാത്രമെ കമ്മിഷന്‍ അന്വേഷിച്ചിട്ടുള്ളൂ. സരിതയുടേയും ബിജു രാധാകൃഷ്ണന്റെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാത്തത് അക്കാര്യം ടേംസ് ഒഫ് റഫന്‍സില്‍ ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ആദ്യം നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കേണ്ടതില്ലെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

Read more topics: solar, report, commission
English summary
solar report is not a political vengeance says commission
topbanner

More News from this section

Subscribe by Email