Friday March 22nd, 2019 - 3:56:am
topbanner
topbanner

സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുണ്ടായെന്ന് ഫെനി; ഇല്ലെന്ന് ശരണ്യ മനോജ്

NewsDesk
സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുണ്ടായെന്ന് ഫെനി; ഇല്ലെന്ന് ശരണ്യ മനോജ്

കൊച്ചി: സോളാര്‍ കമ്മീഷിന് മുന്നില്‍ സരിത നല്‍കിയ കത്തിലെ നാലു പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍.

21 പേജ് മാത്രമാണ് ആദ്യ കത്തില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് ഇത് 25 പേജായത് കെ.ബി. ഗണേഷ്‌കുമാറിന്റെ ഇടപെടലോടെയാണെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇങ്ങനെയാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യ കത്തില്‍ ലൈംഗിക ആരോപണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ ബന്ധുവായ ശരണ്യ മനോജാണ്. ഇത് തനിക്ക് മാത്രമാണ് അറിയാവുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് താന്‍ ചോദിച്ചിരുന്നു. ഇനി ഏതായാലും ഗണേഷിന് മന്ത്രിയാകാന്‍ പറ്റില്ല, അതുകൊണ്ട് ചിലര്‍ക്കൊക്കെ പണി കൊടുത്തേ പറ്റൂ എന്നായിരുന്നു മറുപടി- ഫെനി പറഞ്ഞു.

പത്തനംതിട്ട ജയിലില്‍ നിന്ന് ഞാന്‍ കൊണ്ടു വന്ന കത്ത് തന്റെ കൈയിയില്‍ നിന്ന് വാങ്ങിയത് ഗണേഷ് കുമാറിന്റെ പി.എ പ്രദീപാണ്. എന്റെ വാഹനത്തില്‍ വെച്ചാണ് ഇവര്‍ എഴുതിചേര്‍ത്ത പേജുകള്‍കൂടി കത്തിലേക്ക് കൂട്ടിചേര്‍ത്തതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കാര്യങ്ങളൊക്കെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സരിതയുടെ കത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കലും ഉണ്ടായിട്ടില്ലെന്നും കത്ത് സൂക്ഷിച്ചിരുന്ന താന്‍ അത് സരിതയ്ക്ക് മടക്കി നല്‍കിയിരുന്നതായും ശരണ്യ മനോജ് വ്യക്തമാക്കി.

Viral News

English summary
solar report; fenny balakrishnan against ganesh kumar
topbanner

More News from this section

Subscribe by Email