Wednesday July 24th, 2019 - 12:56:pm
topbanner
topbanner

സോളാര്‍ റിപ്പോര്‍ട്ട്; എം ലിജുവിന്റെ പേരില്‍ ക്ലിപ്പ് പ്രചരിക്കുന്നു

NewsDesk
സോളാര്‍ റിപ്പോര്‍ട്ട്; എം ലിജുവിന്റെ പേരില്‍ ക്ലിപ്പ് പ്രചരിക്കുന്നു

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എം ലിജുവിന്റെ പേരില്‍ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നാറ്റിച്ചത് രമേശ് ചെന്നിത്തലയാണെന്ന രീതിയിലുള്ളതാണ് വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന ഓഡിയോ.

നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാതെ പിണറായി മാന്യത കാട്ടിയപ്പോള്‍ ചെന്നിത്തല ഉമ്മന്‍ ചാണ്ടിയെ മനപൂര്‍വം അതിലേക്ക് വലിച്ചഴച്ചുവെന്ന് ഓഡിയോയിലുണ്ട്.

ആയിരത്തിലധികം വരുന്ന സോളാര്‍ റിപ്പോര്‍ട്ടിന്റെ 400 ഓളം പേജുകള്‍ വായിച്ചു. അശ്ലീലതകള്‍ കൊണ്ട് നിറഞ്ഞതാണിത്. കോണ്‍ഗ്രസുകാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്നും ഓഡിയോയിലൂടെ പറയുന്നു.

 

English summary
solar report;congress leader audio clip goes viral
topbanner

More News from this section

Subscribe by Email