കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. സരിതയുടെ കത്തിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്നും കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു.
കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ താന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നും കമ്മീഷന് ടേംസ് ഓഫ് റഫറന്‍സില്‍ വരുത്തിയ ഭേദഗതി നിയമ വിരുദ്ധമെന്നും ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ പറയുന്നു.
സരിതയുടെ കത്ത് വ്യാജമാണെന്നും അതിനാല്‍ കമ്മീഷന് റിപോര്‍ട്ടിനെ തുര്‍ന്നുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധികരിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും