Saturday November 17th, 2018 - 11:04:pm
topbanner

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്​ കൈമാറി

suvitha
സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്​ കൈമാറി

കൊ​ച്ചി: സോ​ളാ​ര്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച ജ​സ്​​റ്റി​സ് ജി. ​ശി​വ​രാ​ജ​ന്‍ ക​മ്മീഷ​ന്‍ റി​പ്പോ​ര്‍​ട്ട്​ സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ച്ചു. ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഒാഫീസിലെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പിച്ചത്. 2015 ജ​നു​വ​രി 12ന് ​ആ​രം​ഭി​ച്ച സാ​ക്ഷി​വി​സ്താ​രം 2017 ഫെ​ബ്രു​വ​രി 15നാ​ണ് അ​വ​സാ​നി​ച്ച​ത്. 216 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 893 രേ​ഖ​ക​ള്‍ ക​മീ​ഷ​ന്‍ അ​ട​യാ​ള​പ്പെ​ടു​ത്തി.

സോ​ളാ​ര്‍ ത​ട്ടി​പ്പും അ​നു​ബ​ന്ധ സാമ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ശ​ക്​​ത​മാ​യി​രി​ക്കെ ഉ​മ്മ​ന്‍ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കുമ്പോൾ 2013 ലാണ് റി​ട്ട.​ജ​സ്​​റ്റി​സ് ജി.​ശി​വ​രാ​ജ​നെ അ​ന്വേ​ഷ​ണ ക​മീ​ഷ​നാ​യി നി​ശ്ച​യി​ച്ച​ത്. ക​മീ​ഷ​​​ന്റെ കാ​ലാ​വ​ധി സെ​പ്​​റ്റം​ബ​ര്‍ 27ന്​ ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാണ് ഒ​രു​ദി​വ​സം മുമ്പേ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കിയത്. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയായിരുന്നു. എന്നാല്‍ ആയിരക്കണക്കിന് പേജുള്ള സാക്ഷി മൊഴികള്‍ പഠിച്ചു നിഗമനത്തിലെത്താനായി കമ്മീഷന്‍ പല തവണ കാലാവധി നീട്ടിവാങ്ങുകയായിരുന്നു. അന്വേഷണഘട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. 

Read more topics: solar, commission, report, submitted,
English summary
Solar Commission report submitted to CM
topbanner

More News from this section

Subscribe by Email