Sunday June 24th, 2018 - 6:27:am
topbanner
Breaking News

രക്തം വന്നത് മൂക്കുത്തി ഉരഞ്ഞ് , കിളി പറയുന്നത് പോലെ പറയണമെന്ന് സോളാര് കമ്മീഷന്

NewsDesk
രക്തം വന്നത് മൂക്കുത്തി ഉരഞ്ഞ് , കിളി പറയുന്നത് പോലെ പറയണമെന്ന് സോളാര് കമ്മീഷന്

കൊച്ചി: സരിതയുടെ മൊഴിയെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ നാടകീയ സംഭവങ്ങളെ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വിമര്‍ശിച്ചു. സരിതയുടെ മൂക്കില്‍ നിന്നും രക്തം വന്നത് മൂക്കുത്തിയുരഞ്ഞാണെന്നും രക്തസമ്മര്‍ദ്ദമെന്ന കാരണമാക്കുകയാണെന്നും കമ്മീഷന്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട കാര്യമാണ് സരിതയോട് ചോദിച്ചത്. അതിന് കരയേണ്ട ആവശ്യമില്ല. രോഗിയാണെന്ന കാരണം പറഞ്ഞ് സരിത വരാതിരിക്കുന്നത് സംശയദൃഷ്ടിയോടെ കാണേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കിളി പറയുന്നതുപോലെ കാര്യങ്ങള്‍ പറഞ്ഞാല്‍ സരിതയ്ക്ക് രക്തസമ്മര്‍ദ്ദമൊക്കെ തീരും. ആദ്യദിവസം ശബ്ദമില്ലെന്നു പറഞ്ഞിട്ടുപോയ സരിത മാധ്യമങ്ങളെ കണ്ടപ്പോള്‍ സംസാരിച്ചെന്നും കമ്മീഷനു മുന്നില്‍ മാത്രമേ ശബ്ദമില്ലാതിരുന്നുള്ളു എന്നും ജസ്റ്റിസ് ശിവരാജന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം സരിത ജയിലില്‍ നിന്നും ജന്മം നല്‍കി രണ്ടാമത്തെ കുട്ടിയുടെ അച്ഛനാരാണെന്ന് കമ്മീഷന്‍ ചോദിച്ചതിന് തുടര്‍ന്ന് സരിത കരയുകയും മൂക്കില്‍നിന്നും രക്തം വരികയും ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടറെ കാണമെന്ന് ആവശ്യപ്പെട്ട സരിത ഈ മാസം 21ന് മാത്രമേ കമ്മീഷന് മുന്നില്‍ ഹാജരാവുകയുള്ളൂ.

English summary
solar commission questions saritha s nair

More News from this section

Subscribe by Email