Tuesday September 25th, 2018 - 3:32:am
topbanner

കത്ത് ഹാജരാക്കില്ലെന്ന് സരിത; പരസ്യമായ രഹസ്യമാണെന്ന് സോളാര്‍ കമ്മീഷന്‍

NewsDesk
കത്ത് ഹാജരാക്കില്ലെന്ന് സരിത; പരസ്യമായ രഹസ്യമാണെന്ന് സോളാര്‍ കമ്മീഷന്‍

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയവെ സരിത നായര്‍ എഴുതിയ കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ വീണ്ടും ആവശ്യപ്പെട്ടു. കത്ത് കമ്മീഷന്റെ ടേംസ് ഓഫ് റെഫറന്‍സില്‍ ഉള്‍പ്പെടാത്ത കാര്യമായതിനാല്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍, ഈ വാദം തള്ളിക്കൊണ്ടാണ് കത്ത് ഹാജരാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.

കത്ത് പരസ്യമായ രഹസ്യമാണെന്നും പ്രസ്തുത കത്ത് ഹാജരാക്കണമെന്നും സോളാര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാക്ഷികള്‍ തുടര്‍ച്ചയായി ഹാജരാകാത്തതില്‍ കമ്മീഷന്‍ അതൃപ്തി അറിയിച്ചു. കേസില്‍ പ്രതിയായ ടെനി ജോപ്പന്‍ ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചിരുന്നു. ജനുവരി 25ന് ശേഷമെങ്കിലും ടെനി ജോപ്പന്‍ ഹാജരാകുമോ എന്ന് കമ്മീഷന്‍ ചോദിച്ചു. ഹാജരാകാന്‍ സാധിക്കില്ലെങ്കില്‍ ആശുപത്രിയിലെത്തി മൊഴിയെടുക്കാനും കമ്മീഷന് മടിയില്ലെന്ന് ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.

Read more topics: Solar, Commission, Saritha, letter
English summary
Solar Commission asks Saritha to submit letter
topbanner

More News from this section

Subscribe by Email