Wednesday September 26th, 2018 - 8:58:pm
topbanner

സരിതയുടെ കത്തിന്റെ ആധികാരികത കമ്മീഷന്‍ അന്വേഷിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി

suji
സരിതയുടെ കത്തിന്റെ ആധികാരികത കമ്മീഷന്‍ അന്വേഷിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസിന്റെ പേരില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഭിന്നിപ്പിക്കാനുള്ള സിപിഎം ശ്രമം നടക്കില്ലെന്ന് ഉമ്മന്‍ചാണ്ടി.ആരോപണങ്ങളെ കൊണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും.തനിക്കെതിരായ തെളിവു നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടു എന്ന സരിതയുടെ വാദം ഉമ്മന്‍ചാണ്ടി തള്ളി.

തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ളയല്ല.അതു സംബന്ധിച്ച വാര്‍ത്ത തെറ്റാണ്.ആരെന്ന് സമയമാകുമ്പോള്‍ പറയും.ആ സമയം വരെ കാത്തിരിക്കാനും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കത്തിന്റെ ആധികാരികത കമ്മീഷന്‍ പോലും അന്വേഷിച്ചില്ല.കത്തിലെ ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുയാണ് .21 പേജുള്ള കത്ത് 25 പേജായത് എങ്ങനെയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.പിണറായി വിജയന്റെ ഓഫീസ് എന്തിനാണ് ഇടപെട്ടത്.മുന്‍വിധിയോട് കൂടിയ റിപ്പോര്‍ട്ടാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read more topics: saritha, oommen chandy
English summary
solar commision didn't concern Authenticity of saritha's letter
topbanner

More News from this section

Subscribe by Email