Wednesday September 26th, 2018 - 6:55:pm
topbanner

സോളാര്‍: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും

sadu prakash
സോളാര്‍: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ചതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. ടീം സോളാര്‍ അന്വേഷണ തലവന്‍ ഹേമചന്ദ്രനെതിരെ നടപടിയെടുക്കും. കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളില്‍ നിന്നും മാറ്റി.

ഐ.ജി പത്മകുമാര്‍, ഡിവൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവര്‍ തെളിവുകള്‍ നശിപ്പിച്ചതായും സംഘം പ്രധാന രേഖകള്‍ പരിശോധിച്ചിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് അസോസിേഷന്‍ സെക്രട്ടറി ജി ആര്‍ അജിത്തിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും. പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്നും രക്ഷപെടുത്തുവാന്‍ കുത്സിത ശ്രമങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ ബംന്ധപ്പെട്ട കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കുറ്റകരമായ പങ്കിനെ സംബന്ധിച്ച് തെളിവുകളും മറ്റ് രേഖകളും പരിശോധിച്ചിട്ടില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കാമെന്ന് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

 

English summary
solar case: police officers will be traped
topbanner

More News from this section

Subscribe by Email