Sunday September 23rd, 2018 - 2:08:pm
topbanner

സോളാര്‍ റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഉമ്മന്‍ചാണ്ടി, നിലപാട് നിയമവിരുദ്ധമെന്ന് സംസ്ഥാന സര്‍ക്കാര്‍

Anju NC
സോളാര്‍ റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഉമ്മന്‍ചാണ്ടി, നിലപാട് നിയമവിരുദ്ധമെന്ന് സംസ്ഥാന സര്‍ക്കാര്‍


കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കമ്മീഷന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഉമ്മന്‍ചാണ്ടി കോടതിയെ അറിയിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ ഉമ്മന്‍ചാണ്ടിക്ക് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടാന്‍ അധികാരമുണ്ട്. ശ്രീധരന്‍ നായര്‍ കോടതിക്കു നല്‍കിയ രഹസ്യ മൊഴി എങ്ങനെ കമ്മീഷന്‍ തെളിവാകുമെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍, സോളാര്‍ കമ്മീഷനെ നിയമിച്ചത് നിങ്ങള്‍ തന്നെയല്ലേ എന്ന് ഹൈക്കോടതി ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകനോട് ചോദിച്ചു. ആ കമ്മീഷന്‍ നിയമവിരുദ്ധമാണെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാനാകും. കമ്മീഷന്റെ പ്രവര്‍ത്തനത്തെ അപ്പോള്‍ എതിര്‍ക്കാതിരുന്നത് എന്തു കൊണ്ടെന്നും കോടതി ചോദ്യം ഉന്നയിച്ചു. കേസിലെ വാദം തുടരുകയാണ്.

English summary
solar case: govt against oommen chandi
topbanner

More News from this section

Subscribe by Email