Tuesday September 25th, 2018 - 7:35:am
topbanner

സോളാര്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ ചാണ്ടി ചീഫ് ജസ്റ്റിസ് ആണോയെന്ന് സരിത നായര്‍

NewsDesk
സോളാര്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ ചാണ്ടി ചീഫ് ജസ്റ്റിസ് ആണോയെന്ന് സരിത നായര്‍

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ട് അപ്പാടെ അപ്രസക്തമായെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി ചീഫ് ജസ്റ്റിസ് ആണോയെന്ന് സോളാര്‍ വിവാദ നായിക സരിത എസ്. നായര്‍.

സരിതയുടെ കത്തുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നീക്കയതോടെ റിപ്പോര്‍ട്ട് അപ്രസക്തമായെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

എന്നാല്‍ കത്ത് നീക്കം ചെയ്തതിലൂടെ എന്ത് വിജയമാണ് ഉമ്മന്‍ചാണ്ടി നേടിയതെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് സരിത പറഞ്ഞു.  ഹൈക്കോടതി ഉത്തരവ് അദ്ദേഹം ഒരു തവണ കൂടി വായിച്ചു നോക്കുന്നത് നന്നായിരിക്കും.

ജയിലിലായിരിക്കെ യാതൊരു ആശയ വിനിമയ സൗകര്യവും ഇല്ലാതിരുന്നപ്പോഴാണ് മറ്റൊരാള്‍ക്ക് കൈമാറാനായി ഞാനാ കത്തെഴുതിയത്. അതിലെ ഉള്ളടക്കം തന്റെ സ്വകാര്യതയാണ്.  

ഇന്ന്, അന്നത്തെ സാഹചര്യമല്ല. ആ കത്തില്ലെങ്കില്‍ പോലും തനിക്കിപ്പോള്‍ നല്ല പ്രതികരണ ശേഷിയുണ്ട്. കത്ത് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിക്കാന്‍ തനിക്ക് ഒരിക്കലും താത്പര്യമുണ്ടായിരുന്നില്ല.

തന്റേതെന്ന് പറയപ്പെടുന്ന ആ കത്ത് ഞാനല്ല കമ്മീഷനില്‍ ഹാജരാക്കിയതെന്ന് ഓര്‍ക്കണം. ഒരു മാദ്ധ്യമ പ്രവര്‍ത്തകനാണ് ആ കത്തിന്റെ പകര്‍പ്പ് കമ്മീഷന്
മുന്നില്‍ തെളിവായി ഹാജരാക്കിയത്.

ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്നപോലെ കത്ത് അത്ര വലിയ സംഭവമൊന്നുമല്ല. അതിനേക്കാള്‍ നിര്‍ണായകമായ മറ്റ്  350 രേഖകളും 868 തെളിവുകളും സോളാര്‍ കമ്മീഷന് ലഭിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കണം. ഇതൊക്കെ ലഭിച്ച ശേഷമാണ് കമ്മിഷന്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  ഇപ്പോഴത്തെ പൊട്ടന്‍ കളിയ്ക്ക് ഇവരാരും മറുപടി അര്‍ഹിക്കുന്നില്ലെന്നും സരിത പറഞ്ഞു.

English summary
solar case verdict; saritha nair against oommen chandy
topbanner

More News from this section

Subscribe by Email