Sunday September 23rd, 2018 - 7:48:pm
topbanner

സോളാര്‍ക്കേസ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കോടതി വിധി

rajani
സോളാര്‍ക്കേസ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കോടതി വിധി

ബെംഗളൂരു: സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കോടതി ഉത്തരവ്. വ്യവസായി എം.കെ. കുരവിളയുടെ പരാതിയില്‍ വാങ്ങിയ പണത്തിന് 12 ശതമാനം പലിശയടക്കം 1.60 കോടി രൂപ തിരികെ നല്‍കാനാണ് ബാംഗ്ലൂര്‍ സെഷന്‍സ് കോടി ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.

സോളാര്‍ പദ്ധതിയ്ക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നു കാണിച്ച് വ്യവസായി എം.കെ കുരുവിളയാണ് റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസ് വഴിയാണ് ഉമ്മന്‍ചാണ്ടിയുമായി പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

സ്‌കോസ കമ്പനി ഡയറക്ടര്‍മാരായ ബിന്ദു നായര്‍, ബെല്‍ജിത്, ആന്‍ഡ്രൂസ് എന്നിവരും കേസില്‍ പ്രതികളാണ്. സോളര്‍ പദ്ധതിക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്ന് പറഞ്ഞ് തട്ടിച്ചെന്നായിരുന്നു പരാതി. ഈ കമ്പനിക്കായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നേരിട്ടും ഫോണിലൂടെയും ഉറപ്പു നല്‍കിയെന്നാണ് കുരുവിളയുടെ പരാതി. കേസില്‍ പ്രതിഭാഗം വാദത്തിനെത്തിയില്ല.

 

പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി നാടുവിട്ടത് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി
 
ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ യുവതികള്‍ [വീഡിയോ]

 

 

Read more topics: solar, case, ummenchandy, court
English summary
solar case ummenchandy court
topbanner

More News from this section

Subscribe by Email