Wednesday November 21st, 2018 - 7:20:am
topbanner

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

rajani v
 സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് പുറമെയാണ് കത്ത് നല്‍കിയത്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകളെക്കുറിച്ചും അതിന്‍മേല്‍ ലഭിച്ച നിയമോപദേശം അനുസരിച്ച് മന്ത്രിസഭ എടുത്ത തീരുമാനങ്ങളും വിശദീകരിച്ചിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ ക്രിമിനല്‍ നടപടി എടുക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഇതിന് അടിസ്ഥാനമായ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ പ്രസക്തഭാഗങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്യാതെയാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് ഉമ്മന്‍ ചാണ്ടി തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയിരുന്നു.

Read more topics: solar case, ummanchandy, letter
English summary
solar case ummanchandy letter to pinarayi
topbanner

More News from this section

Subscribe by Email