Sunday September 23rd, 2018 - 12:40:pm
topbanner

സ്ത്രീയെന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നുവെന്ന് സരിത എസ് നായര്‍

rajani v
സ്ത്രീയെന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നുവെന്ന് സരിത എസ് നായര്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ സ്ത്രീയെന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നുവെന്ന് സരിത എസ്.നായര്‍.കേസിലെ രണ്ടാം പ്രതിയായ താന്‍ പറഞ്ഞ കാര്യങ്ങള്‍ കമ്മിഷന്‍ അംഗീകരിച്ചുവെന്നാണ് ഇതിലൂടെ വെളിവാകുന്നത്. സോളാര്‍ കമ്മിഷനെ താന്‍ ആദ്യം സംശയത്തോടെയാണ് കണ്ടത്.

എന്നാല്‍, കമ്മിഷന്‍ നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിന്നീട് മനസിലായി. അതിനാലാണ് കമ്മിഷനുമായി സഹകരിച്ചത്. സ്ത്രീയ്ക്ക് കിട്ടുന്ന പരിഗണനയില്‍ സന്തോഷമുണ്ട്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ, എന്നോടൊപ്പം തെറ്റ് ചെയ്തവരും ശിക്ഷ അനുഭവിക്കണം. താന്‍ എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരും ഉണ്ട്. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സരിത പറഞ്ഞു.

ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാവരുത്. ഒരുപാട് കയ്‌പേറിയ അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ട്.ഒരു പ്രത്യേക വ്യക്തിക്കെതിരേയല്ല പ്രവര്‍ത്തിച്ചത്. അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സരിത പറഞ്ഞു.

 

English summary
solar case saritha s nair response media
topbanner

More News from this section

Subscribe by Email