Monday September 24th, 2018 - 3:58:pm
topbanner

ഗണേശിനെതിരെ ഒരിക്കലും പരാതി കൊടുക്കില്ല; ഞങ്ങള്‍ വിവാഹിതരാകാന്‍ ഇരുന്നതാണ് :സരിത

rajani v
ഗണേശിനെതിരെ ഒരിക്കലും പരാതി കൊടുക്കില്ല; ഞങ്ങള്‍ വിവാഹിതരാകാന്‍ ഇരുന്നതാണ് :സരിത

യുഡിഎഫിനെ ഒന്നാകെ കുലുക്കിയ സോളാര്‍ സരിത പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. ഇത്തവണത്തെ വെളിപ്പെടുത്തല്‍ പ്രണയമയമാണ്. താന്‍ ഒരിക്കലും കെ.ബി ഗണേശ് കുമാറിനെതിരെ പരാതി കൊടുക്കില്ലെന്ന് സോളാര്‍ വിവാദനായിക സരിത എസ് നായര്‍. തനിയ്ക്ക് ഗണേശുമായി 2005 ല്‍ തുടങ്ങിയ ബന്ധമാണ്. ഞാന്‍ എന്റെ സമ്മതത്തോടെ ഒരാളെ ഇഷ്ടപ്പെട്ടുപോയി എന്നുകരുതി അയാള്‍ വേറെ വിവാഹം കഴിക്കുമ്പോള്‍ അയാള്‍ക്കെതിരെപീഡനക്കേസ് കൊടുക്കുന്നത് ശരിയാണോ എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സരിതചോദിക്കുന്നു.

എന്റെ പൂര്‍ണ്ണ സമ്മതത്തോടെ ഞങ്ങള്‍ പരസ്പരം സഹകരിച്ച് ജീവിച്ചു വന്നവരാണ്. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അതുകൊണ്ടു തന്നെ ഗണേശിനെതിരെ പരാതി കൊടുക്കാന്‍ ഇഷ്ടമില്ല.ഇക്കാര്യത്തില്‍ തിരിച്ചു പറയുന്നതില്‍ അര്‍ത്ഥമില്ല. വിവാഹം കഴിക്കാം എന്ന ധാരണയിലാണ്ഞങ്ങളുടെ ബന്ധം വളര്‍ന്നത്. ഗണേശിന്റെ ഇപ്പോഴത്തെ വിവാഹത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്.ആ സമയത്ത് ഞാന്‍ ജയിലില്‍ ആയിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും സരിത പറയുന്നു.

എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനും നേടാനുമില്ല. ഒരുപാട് അനുഭവിച്ചു. കേരളത്തില്‍ ഒരുജോലിപോലും ഇനി കിട്ടില്ലെന്ന ഉറപ്പുമുണ്ട്. തമിഴ്നാട്ടിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതെന്നുംസരിത പറഞ്ഞു. ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അപമാനം സഹിച്ചിട്ടുണ്ട്. അന്വേഷണവുമായിപൂര്‍ണ്ണമായും സഹകരിക്കുമെന്നും അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ വന്നാല്‍ ഉറച്ചു
നില്‍ക്കുമെന്നും സരിത പറയുന്നു.

 

English summary
solar case saritha s nair ganesh kumar
topbanner

More News from this section

Subscribe by Email