Sunday November 18th, 2018 - 11:03:pm
topbanner

സോളാര്‍ കേസ്; സുപ്രധാന നീക്കവുമായി സരിത വീണ്ടും

Jikku Joseph
സോളാര്‍ കേസ്; സുപ്രധാന നീക്കവുമായി സരിത വീണ്ടും

തിരുവനന്തപുരം: സോളാര്‍ കേസ് പുതിയ നീക്കവുമായി സരിത. കേസുമായി ബന്ധപെട്ടുള്ള കത്ത് സരിത മുഖ്യമന്ത്രിക്ക് കൈമാറി. മുന്‍ അന്വേഷണത്തില്‍ വീഴ്ചകള്‍ ഉണ്ടെന്നും, തന്നെ പ്രതിയാക്കാന്‍ കരുതി കൂട്ടി ശ്രമങ്ങള്‍ നടന്നെന്നും സരിത കത്തില്‍ പറയുന്നതായാണ് വിവരം. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.

ജുഡീഷല്‍ കമ്മീഷന് മുന്പ് നല്‍കിയ പീഡന പരാതികളടക്കം ഈ പരാതിയില്‍ സരിത ആവര്‍ത്തിച്ചിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലെ അതൃപ്തി അറിയിച്ച് സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ഡിജിപി എ. ഹേമചന്ദ്രന്‍ സര്‍ക്കാരിനു കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാന്‍ തയാറാണെന്നുമാണു ഹേമചന്ദ്രന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നു.


Read more topics: solar case, saritha nair, petition
English summary
solar case saritha nair petition
topbanner

More News from this section

Subscribe by Email