കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ സരിത എസ്. നായരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്നു വര്‍ഷവും, മൂന്നു മാസവും തടവും, 40 ലക്ഷം പിഴയുമാണ്.
40 ലക്ഷം പിഴയിലെ 10 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടിവെയ്ക്കാനും നിര്‍ദേശമുണ്ട്. അതേസമയം, ശിക്ഷ റദ്ദാക്കണമെന്ന സരിതാ നായരുടെ ഹര്‍ജി കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റിവെച്ചു.
ഇടയാറന്മുള സ്വദേശി ബാബുരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സരിതയ്ക്കെതിരെ കേസെടുത്ത് ശിക്ഷ വിധിച്ചത്. മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ സെഷന്‍സ് കോടതി ശരിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് സരിത നായര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ടീം സോളാര്‍ എന്ന കമ്പനിയുണ്ടാക്കി പണം തട്ടിയെന്നാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് സരിത. 1.17 കോടി രൂപ കമ്പനിയില്‍ നിക്ഷേപിച്ചെന്നും എന്നാല്‍ പണം തിരിച്ചു കിട്ടിയില്ലെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.